T.Padmanabhan

പ്രശസ്ത കഥാകാരന്‍. 1931ല്‍ കണ്ണൂര്‍ ജില്ലയിലെ പള്ളിക്കുന്നില്‍
പുതിയടത്ത് കൃഷ്ണന്‍നായരുടെയും തിണക്കല്‍ അമ്മുക്കുട്ടിയമ്മയുടെയും മകനായി
ജനനം. ഫാക്ടിലെ ഡെപ്യൂട്ടി ജനറല്‍ മാനേജരായി റിട്ടയര്‍ ചെയ്തു. ഇന്ത്യയിലെ
മിക്ക ഭാഷകളിലും പ്രമുഖ ലോകഭാഷകളിലും കഥകളുടെ തര്‍ജ്ജമ വന്നിട്ടുണ്ട്.
വയലാര്‍ അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം സ്മാരക
പുരസ്‌കാരം, മയില്‍പ്പീലി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം എന്നിവ
ലഭിച്ചു. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളുടെ അവാര്‍ഡുകളും ഓടക്കുഴല്‍
അവാര്‍ഡും നിരസിച്ചു. 2012ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി
ആദരിച്ചു. മേല്‍വിലാസം: 15-രാജേന്ദ്രനഗര്‍, സ്റ്റേജ് കക, പള്ളിക്കുന്ന്,
കണ്ണൂര്‍-670004.
Malayalathinte Suvarnakathakal - T.Padmanabhan
Book by T.Padmanabhan , മരണമില്ലത്ത കഥകളാണ് ടി പത്മനാഭൻ എഴുതിയത്. പൂക്കളും, ചെടികളും ജീവജാലങ്ങളും മൃഗങ്ങളും മനുഷ്യരും, നിറഞ്ഞ ഒരു കഥാലോകമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ചരിത്രത്തിന്റെ സംഘർഷഭരിതമായ ഏതൊരുവഴിത്തിരിവിലും ജീവിതത്തിന്റെ പ്രകാശം കെടുത്താനകില്ല എന്ന് ടി പദ്മനാഭൻ വിശ്വസിക്കുന്നു. ലോകസാഹിത്യത്തിലെ ഉജ്ജ്വലരായ സാഹിത്യ പ്രതിഭകൾക്കൊപ്പമാണ..