Thakazhi Sivasankara Pillai

Thakazhi Sivasankara Pillai

നോവലിസ്റ്റ് , കഥാകൃത് . ആലപ്പുഴ ജില്ലയിലെ തകഴി പടഹാരം മുറിയിൽ 1912 ഏപ്രിൽ 17 ന് ജനനം . തിരുവന്തപുരം ലോ കോളേജിൽ നിന്ന് പ്ലീഡർഷിപ് പരീക്ഷ പാസായശേഷം കുറേക്കാലം കേരള കേസരി പത്രത്തിൽ ജോലി ചെയ്‌തു . തുടർന്ന് അമ്പലപ്പുഴ കോടതിയിൽ പതിനഞ്ചു വർഷത്തോളം വക്കീലായി സേവനമനുഷ്ഠിച്ചു. പിൽകാലത് മുഴുവൻസമയ സാഹിത്യ പ്രവർത്തനം. കേരള സാഹിത്യ അക്കാദമി, സാഹിത്യ പ്രവർത്തക സഹകരണ സംഘം എന്നിവയുടെ പ്രസിഡണ്ടായിരുന്നു. കൃതികൾ : രണ്ടിടങ്ങഴി, കയർ, ചെമ്മീൻ , തോട്ടിയുടെ മകൻ, ഔസേപ്പിന്റെ മക്കൾ , അനുഭവങ്ങൾ പാളിച്ചകൾ , ഏണിപ്പടികൾ , ഒരു എരിഞ്ഞടങ്ങൾ ( നോവൽ ) , തോറ്റില്ല ( നാടകം ). എന്റെ ബാല്യകാലകഥ, എന്റെ വകീൽ ജീവിതം, ഓർമയുടെ തീരങ്ങൾ ( ആത്മകഥ ). ഘോഷയാത്ര , അടിയൊഴുക്കുകൾ , തിരഞ്ഞെടുത്ത കഥകൾ ( കഥകൾ ) തുടങ്ങിയവ . വിവിധ ഇന്ത്യൻ ഭാഷകളിലും വിദേശ ഭാഷകളിലും തകഴി കൃതികൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് . ചലച്ചിത്ര രൂപത്തിലും പ്രകാശിതമായിട്ടുണ്ട് . പുരസ്‌കാരങ്ങൾ : ഇന്ത്യാ ഗവൺമെന്റിന്റെ പത്മഭൂഷൺ പുരസ്‌കാരം , ജ്ഞാനപീഠം പുരസ്‌കാരം, കേന്ദ്ര - കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ, വയലാർ അവാർഡ് , വള്ളത്തോൾ പുരസ്‌കാരം , എഴുത്തച്ഛൻ പുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾ. കേന്ദ്ര സാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും ഫെലോഷിപ് ലഭിച്ചിട്ടുണ്ട് . ഭാര്യ : കാത്ത ( കമലാക്ഷിയമ്മ ). 1999 ഏപ്രിൽ 10 ന് തകഴി അന്തരിച്ചു


Grid View:
-20%
Quickview

Aathmakatha Thakazhi

₹440.00 ₹550.00

Book By Thakazhiചരിത്രം വലിയൊരു മുന്നേറ്റം നടത്തിയ നൂറ്റാണ്ടിന്റെ ഭാഗമാണ് തകഴി ശിവശങ്കരപ്പിള്ളയുടെ ജീവിതകാലഘട്ടം. ഫ്യൂഡലിസത്തിൽനിന്ന് മുതലാളിത്ത കാലഘട്ടത്തിലേക്കുള്ള മുന്നേറ്റം. അതിൻറെ ഭാഗമായി ലിബറലിസത്തിൻറെ പുതുവെളിച്ചം; അവകാശ സമരങ്ങളുടെ തള്ളിക്കയറ്റം; അധഃസ്ഥിതന്റെ മുന്നേറ്റം എന്നിങ്ങനെ ഒരു പുത്തൻ കാലാവസ്ഥയുടെ ഉണർവിൽ കുട്ടനാടും ആലപ്പുഴ ജില്ലയുമടങ്..

-20%
Quickview

Thakazhi Sampoorna Kathakal - 3 Volumes

₹1,440.00 ₹1,800.00

Book By: Thakazhi സമാഹരണം :ഡോ.പി.വേണുഗോപാലൻജ്ഞാനപീഠപുരസ്കാരം നേടിയ തകഴി ശിവശങ്കരപ്പിള്ളയുടെ പ്രകാശിതവും അപ്രകാശിതവുമായ കഥയുടെ സമ്പൂര്‍ണ്ണ സമാഹാരം മനുഷ്യമനസ്സുകളുടെ ഗൂഢവ്യാപാരങ്ങള്‍ തൊട്ടനുഭവിക്കുന്ന ആഖ്യാന വൈഭവം തകഴിയുടെ കഥകളെ മലയാളത്തിന്റെ എക്കാലത്തെയും മഹിമയാക്കി മാറ്റിയിരിക്കുന്നു...

-20%
Quickview

Malayalathinte Suvarnakathakal- Thakazhi

₹168.00 ₹210.00

Author:Thakazhi Sivasankarappilla  ,  കഥകൾ ചരിത്ര സ്മാരകങ്ങളായി മാറുന്നു എന്നു തെല്ലു വിസ്മയപൂർവം നാം മനസ്സിലാക്കുന്നത് തകഴിയുടെ കഥകൾ വായിക്കുന്പോഴാണ്. ഫാക്ടറിപ്പണിക്കാരും തെണ്ടികളും കാർഷികവൃത്തി ചെയ്യുന്നവരും നിറഞ്ഞതാണ് തകഴിയുടെ കഥാലോകം. അവിടെ കൊയ്ത്തു കഴിഞ്ഞ പാടവും കാറ്റിരന്പുന്ന മാഞ്ചുവടും ഒറ്റപ്പെടുത്തുന്ന പ്രളയവും മൺമറഞ്ഞുപോയ ഒര..

Showing 1 to 3 of 3 (1 Pages)