Ullala Babu

ഉല്ലല ബാബു
വൈക്കത്തിനടുത്ത് ഉല്ലലയില്‍ ജനനം. കൊമേഴ്‌സിലും ജേര്‍ണലിസത്തിലും പഠനം പൂര്‍ത്തിയാക്കി. 1976ല്‍ ആദ്യകഥ മനോരാജ്യം വാരികയില്‍ പ്രസിദ്ധപ്പെടുത്തി. തുടര്‍ന്ന് വിവിധ ആനുകാലികങ്ങളില്‍ ധാരാളം കഥകളും ലേഖനങ്ങളും എഴുതി. 1980ല്‍ സാഹിത്യപ്രവര്‍ത്തകസഹകരണസംഘം നടത്തിയ കാരൂര്‍ പ്രബന്ധമത്സരത്തില്‍ കോളേജുതലത്തില്‍ സമ്മാനാര്‍ഹനായി. നിരവധി ബാലസാഹിത്യകൃതികള്‍ രചിച്ചിട്ടുണ്ട്. പുരസ്‌കാരങ്ങള്‍: ചിക്കൂസ് ബാലസാഹിത്യ പുരസ്‌കാരം, മിഥുന സ്വാതി പുരസ്‌കാരം, കര്‍മ്മശക്തി ബാലസാഹിത്യ അവാര്‍ഡ്, കുഞ്ഞുണ്ണി പുരസ്‌കാരം. ഇപ്പോള്‍ ചേര്‍ത്തലയില്‍ താമസം.
Abdul Kalam Kathakal
വിദ്യാര്‍ത്ഥികളെ സ്വപ്നം കാണാനും കര്‍മ്മോത്സുകരാക്കാനും പ്രചോദിപ്പിച്ച കലാമിന്റെ കഥകളടങ്ങിയ അപൂര്‍വ്വ ഗ്രന്ഥം. ഭാരതത്തിന്റെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിരുന്ന കലാമിന്റെ വാക്കുകള്‍ എന്നും ഇന്ത്യന്‍മണ്ണിലും മനസ്സിലും വെളിച്ചമേകുന്നു. കലാമിന്റെ ജീവിതവിജയത്തിന് ബാല്യകാലം എപ്രകാരം ഉപകാരപ്പെട്ടുവെന്ന് ഉദ്‌ഘോഷിക്കുന്ന കഥകളടങ്ങിയ പുസ്തകം...