Vijayaraja Mallika
കവി, സാമൂഹികപ്രവര്‍ത്തക.തൃശ്ശൂര്‍ ജില്ലയിലെ മുതുവറയില്‍ ജനനം.പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തില്‍പ്രാഥമിക വിദ്യാഭ്യാസം. 2005ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് രണ്ടാംറാങ്കോടെ ഇംഗ്ലീഷ് & ഹിസ്റ്ററി (ഡബിള്‍ മെയിന്‍ ബിരുദം). 2009ല്‍ ഫസ്റ്റ് ക്ലാസ്സോടെ രാജഗിരി കോളേജില്‍ എം.എസ്. ഡബ്ല്യു.2016 ലെ അരളി പുരസ്കാരം, 2019ലെ യുവകലാസാഹിതി വയലാര്‍ കവിതാ പുരസ്കാരം എന്നിവ നേടി. മലയാളഭാഷയില്‍ ആദ്യമായി അടയാളപ്പെടുത്തിയ ട്രാന്‍സ്ജെന്‍ഡര്‍ കവി.
Mallikavasantham
Vijayaraja Mallikaഒരു ട്രാന്‍സ്ജെന്‍ഡര്‍ ജീവിതം ആത്മകഥയായി രൂപപ്പെടുമ്പോള്‍ ഉണ്ടാകുന്ന അസാധാരണമായ വായനാനുഭവമാണ് വിജയരാജമല്ലികയുടെ മല്ലികാവസന്തം. മുപ്പത് വയസ്സുവരെ മനു ജെ. കൃഷ്ണനായും പിന്നീട് വിജയരാജമല്ലികയായും ജീവിക്കുന്ന ഒരു മനുഷ്യാവസ്ഥയുടെ തുറന്നുപറച്ചിലുകളാണ് ഈ പുസ്തകം. തീര്‍ത്തും മറവുകളില്ലാതെയാണ് വിജയരാജമല്ലിക എഴുതുന്നത്. ഒരു സ്ത്രീയുടെയും പുര..