Dr John Joffi C F

Dr John Joffi C F

ഡോ. ജോണ്‍ ജോഫി സി.എഫ്.

തൃശ്ശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ വേലൂര്‍ പഞ്ചായത്തിലെ കുട്ടംകുളം ഗ്രാമത്തില്‍  ചീരമ്പന്‍ ഫ്രാന്‍സീസിന്‍റെയും പുത്തൂക്കര 

മേരിയുടെയും രണ്ടാമത്തെ മകനായി 1966ല്‍ ജനനം.  ജോയ്, സ്റ്റെബി, ബാബു എന്നിവര്‍ സഹോദരങ്ങളാണ്. 

വിദ്യാഭ്യാസം: വേലൂര്‍ സെന്‍റ് സേവ്യേഴ്സ് യു.പി. സ്കൂള്‍,  മുണ്ടത്തിക്കോട് എന്‍.എസ്.എസ്.വി.എച്ച്.എസ്.എസ്.,  ശ്രീ. വ്യാസ എന്‍.എസ്.എസ്. കോളേജ് വടക്കാഞ്ചേരി,  തൃശ്ശൂര്‍ സെന്‍റ് തോമസ് കോളേജ്, തൃശ്ശൂര്‍ ഗവ. ട്രെയിനിംഗ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി, തമിഴ്നാട്ടിലെ 

കാരക്കുടി അളഗപ്പ യൂണിവേഴ്സിറ്റി, രാജേന്ദ്രപ്രസാദ്  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍റ് ജേര്‍ണലിസം, ആന്ധ്രപ്രദേശിലെ ദ്രവീഡിയന്‍ യൂണിവേഴ്സിറ്റി. എം.എ. സാമ്പത്തികശാസ്ത്രം, എം.എ. മലയാളം,  എം.എഡ്, എം.ഫില്‍ ഇന്‍ എഡ്യൂക്കേഷന്‍, പി.ജി.  ഡിപ്ലോമ ഇന്‍ ജേര്‍ണലിസം, ബി.എല്‍.ഐ.എസ് സി.,  പിഎച്ച്.ഡി എന്നീ ബിരുദങ്ങള്‍ നേടിയിട്ടുണ്ട്.  2005ല്‍ തൃശ്ശൂര്‍ ജില്ലയിലെ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള ആചാര്യ ജെ.സി. ചിറമ്മല്‍ പുരസ്കാരം ലഭിച്ചു.1992ല്‍ റവന്യൂവകുപ്പില്‍ ഔദ്യോഗിക സര്‍വ്വീസില്‍ പ്രവേശിച്ചു. 

വിവിധ വകുപ്പുകളില്‍ വ്യത്യസ്ത തസ്തികകളില്‍ ജോലി ചെയ്തു.  വേലൂര്‍ ഗവ. ആര്‍.എസ്.ആര്‍.വി.എച്ച്.എസ്.എസില്‍നിന്നും 

പ്രിന്‍സിപ്പലായി 2022 ല്‍ വിരമിച്ചു. 

കൃതികള്‍: ദേശപ്പാന(നോവല്‍), വേലൂരിന്‍റെ ഇന്നലെകള്‍,  വേലൂരിന്‍റെ കയ്യൊപ്പും കാല്‍പ്പാടും (പ്രാദേശിക  ചരിത്രഗ്രന്ഥങ്ങള്‍), അര്‍ണോസുപാതിരി: വിദേശ മിഷണറിമാരിലെ വിപ്ലവകാരി(ജീവചരിത്രം).

ഭാര്യ: ലിറ്റി ഇ.എല്‍, കെ.എസ്.എഫ്.ഇ.യില്‍ 

അസിസ്റ്റന്‍റ് മാനേജര്‍. 

മക്കള്‍: അമൃത മേരി ജ്യോതിസ്, അമിത് ജീവന്‍ തേജസ്, 

അഭ്യുദയ് ജഗന്‍ ചേതസ്. 

വിലാസം: 'സാരസ്മൃതി', ചീരമ്പന്‍ വീട്, 

വേലൂര്‍ ബസാര്‍ പി.ഒ. 680601. തൃശ്ശൂര്‍ ജില്ല. 

 Mob: 9496419711, 7994730402

E-mail: johnjofficf711@gmail.com.


Grid View:
Out Of Stock
-15%
Quickview

A S N Samarasooryante Arunodayam

₹119.00 ₹140.00

ഏ.എസ്.എന്‍. സമരസൂര്യന്‍റെ അരുണോദയംഡോ. ജോണ്‍ ജോഫി സി.എഫ്.കേരളചരിത്രത്തിലെ സമരോജ്ജ്വലമായ ചരിത്രപഥങ്ങളിലൂടെ, സംഘര്‍ഷാത്മകമായ ഇന്നലെകള്‍ക്കുവേണ്ടി സമര്‍പ്പിച്ച ഏ.എസ്.എന്നിന്‍റെ ജീവിതനാള്‍വഴികള്‍. വേലൂര്‍ ഹൈസ്കൂളിലെ കുട്ടിമാഷായും ഒളിവുജീവിതം നയിച്ചും അദ്ദേഹം തന്‍റെ ആശയലോകത്തെ സുദൃഢതയോടെ രൂപപ്പെടുത്തി. തലപ്പിള്ളി താലൂക്കിലെ കമ്യൂണിസ്റ്റ് പ്രവര്‍ത്തനവും സ..

Showing 1 to 1 of 1 (1 Pages)