Dr Rosy Thampi
റോസി തമ്പി
തൃശൂര്‍ ജില്ലയിലെ പുന്നംപറമ്പ് (മച്ചാട്) ഗ്രാമത്തില്‍ ജനനം.മച്ചാട് ഗവ. ഹൈസ്‌കൂള്‍, വടക്കാഞ്ചേരി വ്യാസകോളേജ്,
തൃശ്ശൂര്‍ വിമലകോളേജ്, ശ്രീ കേരളവര്‍മ്മ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലയാളഗദ്യത്തിന്റെ വികാസപരിണാമങ്ങളില്‍ ബൈബിള്‍ വിവര്‍ത്തനങ്ങളുടെ സ്വാധീനം'എന്ന ഗവേഷണപ്രബന്ധത്തിന് 1994-ല്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍നിന്നും പിഎച്ച്.ഡി. ബിരുദം. ഇപ്പോള്‍ ചാലക്കുടി സേക്രഡ് ഹാര്‍ട്ട് കോളേജില്‍ മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസര്‍.നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. ബൈബിളുമായിബന്ധപ്പെട്ട ആത്മീയകൃതികള്‍ക്ക് മൂന്‍തൂക്കം.ഒട്ടേറെ ഹ്രസ്വചിത്രങ്ങളുടെയും ഡോക്യുമെന്ററികളുടെയുംസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു.
ഭര്‍ത്താവ്: വി.ജി. തമ്പി. മക്കള്‍: ചാരുലത, സ്വാതിലേഖ.
വിലാസം: ജേതവനം, വെസ്റ്റ്പാലസ് റോഡ്, തൃശ്ശൂര്‍ - 680 020.
Sthraina Aathmeeyatha
Book By:Rosy Thampiഒറ്റവിരല്‍ത്തുമ്പില്‍ മനസ്സും ശരീരവുംഒരുമിച്ചു കിളിര്‍ക്കുന്ന പ്രണയകാലം. ഉടലിനെ കാല്‍വരിയാക്കുന്ന ഗര്‍ഭകാലം.ശരീരം ആത്മാവിന്റെ വാതിലാവുന്ന വാഴ്‌വുകാലം.ഓരോ കാലത്തിലും ഋതുക്കളെ തനുവിലാവാഹിച്ച് സ്വയം പ്രകൃതിയാവുന്ന പെണ്ണിന്റെ പ്രകാശമുള്ള ആത്മീയതയാണീ കുറിപ്പുകള്‍...