A C George

A C George

എ.സി. ജോര്‍ജ്
എറണാകുളം ജില്ലയില്‍ പൈങ്ങോട്ടൂരില്‍ ജനനം. പിതാവ്: ആടുകുഴിയില്‍ വര്‍ക്കി ചാക്കോ (Late) മാതാവ്: ആടുകുഴിയില്‍ ചാക്കോ ഏലിയാമ്മ (Late)
ഇന്ത്യന്‍ റെയില്‍വേ ജീവനക്കാരനും റെയില്‍വേ മസ്ദൂര്‍  യൂണിയന്‍ സെക്രട്ടറിയുമായിരുന്ന എ.സി.ജോര്‍ജ് 1975ല്‍  അമേരിക്കയിലേക്ക് കുടിയേറി. മുപ്പതിയാറ് വര്‍ഷം
ന്യുയോര്‍ക്കില്‍ ജോലി ചെയ്തു. റിട്ടയര്‍മെന്‍റിനുശേഷം  പതിന്നാല് വര്‍ഷമായി ഹ്യൂസ്റ്റനില്‍ താമസിക്കുന്നു.   ഫ്രീലാന്‍സ്  റിപ്പോര്‍ട്ടിംഗ്, ലേഖനങ്ങള്‍, അവതാരികകള്‍,
നിരൂപണങ്ങള്‍, വിമര്‍ശനങ്ങള്‍, നര്‍മ്മകവിതകള്‍,  നര്‍മ്മലേഖനങ്ങള്‍, ചെറുകഥകള്‍,  പുസ്തകപരിചയം,  രാഷ്ട്രീയ അവലോകനങ്ങള്‍, ആസ്വാദനങ്ങള്‍ തുടങ്ങി
സാമൂഹ്യ സാംസ്കാരിക സാഹിത്യ മത രംഗങ്ങളിലും  ഭാഷാ സാഹിത്യ രംഗങ്ങളിലും സജീവ സാന്നിധ്യം. ന്യൂയോര്‍ക്ക് സ്റ്റേറ്റ് എംപയര്‍ കോളേജില്‍, കേരളത്തില്‍ നിന്ന്
മലയാളം മുഖ്യ വിഷയമായി എടുത്ത് ബിരുദം നേടിയവരുടെ  ഡിഗ്രി ഇവാലുവേറ്റ് ചെയ്ത് ക്രെഡിറ്റ് നല്‍കുന്ന  മുഖ്യ ഉപദേശകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ഡിബേറ്റ്  ഫോറം യുഎസ്എ, കേരള ലിറ്റററി ഫോറം യുഎസ്എ,  കേരള നര്‍മ്മവേദി യുഎസ്എ തുടങ്ങിയ പ്രസ്ഥാനങ്ങളില്‍  വെര്‍ച്വല്‍ മീറ്റിങ്ങുകള്‍ക്ക് എ.സി. ജോര്‍ജ് തുടക്കമിട്ടു.
ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളം  സൊസൈറ്റി ഓഫ് അമേരിക്കയിലും കേരള റൈറ്റേഴ്സ്  ഫോറത്തിലും  സജീവസാന്നിധ്യമുണ്ട്.
Email: ageorge5@aol.com


Grid View:
Oru American Malayaliyude Jeevithanireekshanangal
Oru American Malayaliyude Jeevithanireekshanangal
Oru American Malayaliyude Jeevithanireekshanangal
Out Of Stock
-15%

Oru American Malayaliyude Jeevithanireekshanangal

₹204.00 ₹240.00

ഒരു അമേരിക്കന്‍ മലയാളിയുടെ ജീവിതനിരീക്ഷണങ്ങള്‍എ.സി. ജോര്‍ജ്ജീവിതത്തിന് വിളയിടം നല്‍കിയ ഒരുനാടിന്‍റെ സ്പന്ദനങ്ങളെ വിവിധ വീക്ഷണകോണുകളിലൂടെ നോക്കിക്കാണുന്ന ലേഖന സമാഹാരമാണിത്. അമേരിക്കന്‍ മലയാളി സംഘടനകളും മാധ്യമങ്ങളും തമ്മില്‍ അവിശുദ്ധമായ കൂട്ടുകെട്ടല്ല മറിച്ച് സഭ്യമായ സഹവര്‍ത്തിത്വമാണ് ആവശ്യമെന്ന് സൂചിപ്പിക്കുന്ന ലേഖകന്‍ അന്നാട്ടിലെ മലയാളികളുടെ വായനാ ..

Hrudayakavadam Thurakkumpol
Hrudayakavadam Thurakkumpol
Hrudayakavadam Thurakkumpol
Out Of Stock
-15%

Hrudayakavadam Thurakkumpol

₹111.00 ₹130.00

ഹൃദയകവാടം തുറക്കുമ്പോള്‍എ.സി. ജോര്‍ജ്നര്‍മ്മത്തിന്‍റെ അക്ഷരദീപ്തിയോടെ സമകാലത്തെ ആവിഷ്കരിക്കുന്ന കവിതകള്‍. അമേരിക്കന്‍ മണ്ണിലിരുന്ന് കേരളത്തെയും സ്വന്തം ചുറ്റുപാടുകളെയും ആവാഹിച്ചുകൊണ്ട് കവിതയെഴുതുമ്പോള്‍ അതൊരു നാടിന്‍റെ സ്പന്ദനങ്ങളായി ഉയിര്‍ക്കൊള്ളുന്നു. പോയ കാലത്തിന്‍റെ ആകുലതകളും വര്‍ത്തമാനകാല സംഭവങ്ങളും കോര്‍ത്തിണക്കി ഭാവികാലത്തിലേക്ക് കണ്ണും നട്ട..

Showing 1 to 2 of 2 (1 Pages)