A O Sunny

A O Sunny

എ.ഒ. സണ്ണി
തൃശ്ശൂര്‍ ജില്ലയിലെ എരവിമംഗലത്ത് 1963ല്‍ ജനനം. അപ്പന്‍ ഔസേപ്പ്. അമ്മ റോസി. എരവിമംഗലം എല്‍.പി.എസ്, അഗസ്റ്റിന്‍ അക്കര ഹൈസ്കൂള്‍, കുട്ടനെല്ലൂര്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. തൃശ്ശൂര്‍ സെന്‍റ് തോമസ് കോളേജില്‍ നിന്നും സസ്യശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം. 1990ല്‍ വനംവകുപ്പ് ഉദ്യോഗസ്ഥനായി. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തു. 1996-98 കാലത്ത് ഗുജറാത്ത് ഫോറസ്റ്റ് റെയിഞ്ചേഴ്സ് കോളേജില്‍നിന്നും റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പരിശീലനം ഒന്നാം റാങ്കോടെ പാസ്സായി. 2019ല്‍ അസിസ്റ്റന്‍റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആയി വിരമിച്ചു. പ്രകൃതി പഠന ക്യാമ്പുകളിലെ അധ്യാപകന്‍. ഇപ്പോള്‍ സംസ്ഥാന ഔഷധസസ്യ ബോര്‍ഡില്‍ കണ്‍സള്‍ട്ടന്‍റ് ആയി ജോലി ചെയ്യുന്നു. തൃശ്ശൂര്‍ ജില്ലയിലെ മണ്ണുത്തിയില്‍ താമസം.

Email: aosunny63@gmail.com


Grid View:
-15%
Quickview

Kadormakal

₹264.00 ₹310.00

എ.ഒ.സണ്ണിമൂന്നു പതിറ്റാണ്ടോളം വനം ഉദ്യോഗസ്ഥന്‍ ആയിരുന്ന എഴുത്തുകാരന്‍റെ ഓര്‍മ്മച്ചിത്രങ്ങളാണ് ഈ പുസ്തകം. ജൈവവൈവിധ്യങ്ങളുടെ അക്ഷയഖനിയായ പശ്ചിമഘട്ടത്തിലെ മാത്രമല്ല, ഇന്ത്യയിലെ ഇതര സംരക്ഷിതവനഭൂമികയിലൂടെയുള്ള സഞ്ചാരാനുഭവങ്ങളും ഗ്രന്ഥകാരന്‍ ഒരുക്യാന്‍വാസില്‍ എന്നപോലെ വരച്ചിടുന്നു. വന്യമായ അനുഭവങ്ങള്‍, ആദിവാസിജീവിതത്തിന്‍റെ ദൈന്യങ്ങള്‍, പൂയംകുട്ടിക്കാടുക..

Showing 1 to 1 of 1 (1 Pages)