Aathira Nandan
ആതിരാ നന്ദന്‍
1986ല്‍ ജനിച്ചു. അച്ഛന്‍ കഥകളി ആചാര്യന്‍ ശ്രീ കോട്ടയ്ക്കല്‍ നന്ദകുമാരന്‍ നായര്‍. അമ്മ സതീദേവി. ഷൊര്‍ണൂര്‍ സെന്റ് തെരേസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഒറ്റപ്പാലം എന്‍.എസ്.എസ്. കോളേജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദവും ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും നേടി.
മഞ്ചേരി എന്‍.എസ്.എസ്. കോളേജില്‍ ഇംഗ്ലീഷ് അദ്ധ്യാപിയാണ്.
ഭരതനാട്യം, മോഹിനിയാട്ടം, കഥകളി, ഒഡീസ്സി എന്നീ കലാരൂപങ്ങള്‍ അഭ്യസിച്ചിട്ടുള്ള ആതിരാ നന്ദന്‍, അച്ഛനും ഗുരുവുമായ കോട്ടയ്ക്കല്‍ നന്ദകുമാരന്‍ നായര്‍ക്കൊപ്പം കേരളത്തിനകത്തും പുറത്തും നിരവധി വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
നിലാച്ചിന്ത് ആതിരാ നന്ദന്റെ ആദ്യനോവലാണ്.
mail: chinnu.aathira@gmail.com
Chithrajalika
ചിത്രജാലികആതിരാ നന്ദന്‍ 'ചിത്രജാലിക'യെന്നാല്‍ ജീവനുള്ള ചിത്രമെന്നര്‍ത്ഥം. കിത്തേഗിയിലെ പ്രാചീനമായ സംപോത വിഹാരങ്ങള്‍.വംശഹത്യകളിലും അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും ഉറഞ്ഞുകിടന്നൊരു നാടിനെ ഉദ്ധരിക്കാന്‍ യാനോ മതസ്ഥരായ ഒരു വിഭാഗമാണ് ഈ പ്രസ്ഥാനത്തിന് രൂപം കൊടുത്തത്. നാല് ഘട്ടങ്ങളിലായുള്ള വിദ്യാഭ്യാസ പദ്ധതിയില്‍ ചിത്രജാലിക..