Abdulla Sona

Abdulla Sona

അബ്ദുള്ള സോണ

മലപ്പുറം ജില്ലയിലെ കോക്കൂരില്‍ മാനംകണ്ടത്ത് ബാപ്പുട്ടി, ഖദീജ ഉമ്മ ദമ്പതികളുടെ മകനായി ജനനം. ചരിത്രം, ജേര്‍ണലിസം, മനഃശാസ്ത്രം, നിയമം 

എന്നീ വിഷയങ്ങളില്‍ ബിരുദങ്ങളും ഉന്നത ബിരുദങ്ങളും കരസ്ഥമാക്കി. അഭിഭാഷകന്‍, പബ്ലിക് പ്രോസിക്യൂട്ടര്‍, സംസ്ഥാന പ്രോസിക്യൂട്ടര്‍, നോട്ടറി പബ്ലിക്,  സംസ്ഥാന വികലാംഗ കോര്‍പ്പറേഷന്‍ എം.ഡി.,  കയറ്റുമതി വികസന കോര്‍പ്പറേഷന്‍ എക്സി. ഡയറക്ടര്‍, തൃശ്ശൂര്‍ ജില്ലാ ഉപഭോക്തൃ ഫോറം സീനിയര്‍ അംഗം, അധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍ അംഗവും അധ്യക്ഷനുമായി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ആജീവനാന്ത അംഗം, ആംനസ്റ്റി ഇന്‍റര്‍നാഷണല്‍  ആജീവനാന്ത അംഗം, റിപ്പോര്‍ട്ടര്‍, ഐ.ഐ.പി.എ.  തൃശ്ശൂര്‍ ചാപ്റ്റര്‍ ചെയര്‍മാന്‍, ചരിത്ര പഠന കേന്ദ്രം ഹോ: ചെയര്‍മാന്‍, ആള്‍ട്ടര്‍നേറ്റീവ് നോളഡ്ജ് അക്കാദമി ഹോ: ചെയര്‍മാന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍റൈറ്റ്സ് വിസിറ്റിംഗ് പ്രൊഫസര്‍, ഉപഭോക്തൃ  നിയമം, മനുഷ്യാവകാശം, കമ്മ്യൂണല്‍ ഹാര്‍മണി, ഡിസേബിള്‍ഡ് നിയമം, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നീ വിഷയങ്ങളില്‍ കേന്ദ്ര-കേരള സര്‍ക്കാര്‍ സീനിയര്‍ റിസോഴ്സസ് പേഴ്സണ്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. വേള്‍ഡ് പീസ് ഫൗണ്ടേഷന്‍-ഗ്ലോബല്‍ അസംബ്ലി  സംയുക്തമായി മനുഷ്യാവകാശത്തിന് ചെയ്ത സമഗ്ര സംഭാവനയ്ക്ക്  'ന്യൂ മില്ലേനിയം' അവാര്‍ഡ്, 351 ജലസ്രോതസ്സുകള്‍ കണ്ടെത്തി,  ദിനംപ്രതി 10,000 പേര്‍ക്ക് ശരാശരി കുടിവെള്ളം  ലഭ്യമാക്കിയതിന് ഗെയിറ്റ് വേ ഓഫ് ഡിസ്കവറി  ഇന്‍റര്‍നാഷണലിന്‍റെ അന്തര്‍ദേശീയ അവാര്‍ഡ്, ഏറ്റവും നല്ല വീഡിയോ സ്ക്രിപ്റ്റിനുള്ള സ്റ്റേറ്റ് റിസോഴ്സസ് അവാര്‍ഡ്,  സമഗ്ര സംഭാവനകള്‍ക്ക് 'ദേശമിത്ര അവാര്‍ഡ്', സാഹിത്യത്തിനുള്ള  അക്ഷയ ദേശീയ അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. എഴുത്തുകാരന്‍, പൊതുപ്രവര്‍ത്തകന്‍, ചിത്രകാരന്‍, കാര്‍ട്ടൂണിസ്റ്റ് എന്നീ നിലകളിലും അറിയപ്പെടുന്നു. വാട്ടര്‍ ഡിവൈനറും പെന്‍റോളജിസ്റ്റും ഗ്രാഫോളജിസ്റ്റും കൂടിയാണ്. തൃശ്ശൂരില്‍ സ്ഥിരതാമസം.

കൃതികള്‍: മരണോത്സവം (കഥകള്‍), നീലിമ (നോവല്‍),  കോടതി ഫലിതങ്ങള്‍ (ഫലിതം), സ്വപ്ന നിഘണ്ടു,  ആരോഗ്യ നിയമവും നീതിയും (വൈജ്ഞാനികം),  ആവശ്യവസ്തു നിയമങ്ങള്‍, ഉപഭോക്തൃ സംരക്ഷണ  നിയമങ്ങള്‍, മനുഷ്യാവകാശ നിയമങ്ങള്‍ (നിയമം).

ഭാര്യ: കെ.എസ്. ഷീല.

കൊച്ചുമകള്‍ : മറിയം സോണ റഹ്മാന്‍.

മകള്‍: ഡോ. നീതു സോണ ഐ.ഐ.എസ്. ഡയറക്ടര്‍

ആര്‍.ഒ. ബ്യൂറോ, ഗവര്‍മ്മേണ്ട് ഓഫ് ഇന്ത്യ.

മരുമകന്‍: ഡോ. പ്രൊഫ. എം.എ. റഹ്മാന്‍ മുന്‍ പ്രോ-വൈസ് 

ചാന്‍സലര്‍, എ.പി.ജെ. സാങ്കേതിക സര്‍വകലാശാല.

ഡയറക്ടര്‍, എല്‍.ബി.എസ്. ഗവര്‍മ്മേണ്ട് ഓഫ് കേരള.

വിലാസം: മാനംകണ്ടത്ത്, 

സിവില്‍ലൈന്‍ റോഡ്, തൃശ്ശൂര്‍ - 680 003

Mob: 9388938800


Grid View:
-15%
Quickview

Madam Devutty

₹179.00 ₹210.00

അബ്ദുള്ള സോണ പരിഹാസത്തിലൂടെ വ്യക്തികളുടെയും സമൂഹങ്ങളുടെയും അനാശാസ്യ പ്രവണതകളെ വിമര്‍ശിക്കുന്ന ഒരു കൃതിയാണ് 'മേഡം ദേവൂട്ടി'. നമ്മുടെ സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ള സ്ത്രീകളില്‍ നിലനിന്നിരുന്ന, ഇപ്പോഴും വലിയൊരളവുവരെ നിലനിന്നുകൊണ്ടിരിക്കുന്ന, പൊങ്ങച്ച പ്രകടനവും പാശ്ചാത്യ സംസ്കാരത്തിന്‍റെ ബാഹ്യവും അന്തസ്സാരശൂന്യവുമായ ആചാരങ്ങളെ അന്ധമായി അനുകരിക്കാനു..

Showing 1 to 1 of 1 (1 Pages)