Abdulrazak Gurnah

Abdulrazak Gurnah

അബ്ദുള്‍റസാഖ് ഗുര്‍ന
പ്രൊഫസര്‍, നോവലിസ്റ്റ്. ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയിലെ  സാന്‍സിബാറില്‍ 1948ല്‍ ജനനം.  ബ്രിട്ടീഷുകാരനായ അബ്ദുള്‍റസാഖ് ഗുര്‍ന  2021ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം  നേടിയതോടെ ലോകശ്രദ്ധ പിടിച്ചുപറ്റി.  ഏറ്റവും ശ്രദ്ധേയ രചനയാണ് പറുദീസ (Paradise - 1994). 1960കളില്‍ സാന്‍സിബാര്‍ വിപ്ലവകാലത്ത്  അഭയാര്‍ത്ഥിയായി യുകെയിലേക്ക് പോയി.  കൊളോണിയലിസത്തിന്റെ പ്രത്യാഘാതങ്ങളും  ഗള്‍ഫിലെ അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങളും  ചര്‍ച്ച ചെയ്യുന്ന ഈ നോവലിനാണ് 2021ല്‍ അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത്.  വിരമിക്കുന്നതുവരെ കെന്റ് സര്‍വ്വകലാശാലയുടെ  ഇംഗ്ലീഷ് വിഭാഗത്തില്‍ പ്രൊഫസറായിരുന്നു. ആഫ്രിക്കന്‍ എഴുത്തിനെക്കുറിച്ചുള്ള രണ്ട് വാള്യങ്ങള്‍  എഡിറ്റ് ചെയ്തിട്ടുണ്ട്. വി.എസ്. നയ്പാള്‍, സല്‍മാന്‍  റുഷ്ദി, സോ വി കോംബ് എന്നിവര്‍ അദ്ദേഹത്തിന്റെ  സമകാലീനരാണ്. അവരെക്കുറിച്ചുള്ള ലേഖനങ്ങളും  പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1987 മുതല്‍ വാസഫിയുടെ എഡിറ്ററാണ്.
Memory of Departure, Pilgrims Way, Dottie, Admiring Silence,  By the Sea, Desertion, The Last Gift, Gravel Heart, Afterlives
തുടങ്ങിയ നോവലുകളും ധാരാളം ചെറുകഥകളും ഉപന്യാസങ്ങളും വിമര്‍ശനഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

സുരേഷ് എം.ജി.: 1962ല്‍ തൃശൂര്‍ ജില്ലയിലെ
ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ പുതുശ്ശേരിയില്‍ ജനനം.
ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം.
നിരവധി കൃതികളുടെ പരിഭാഷകനാണ്.


Grid View:
-25%
Quickview

Janmantharangalkkappuram (AFTER LIVES)

₹338.00 ₹450.00

ജന്മാന്തരങ്ങൾക്കപ്പുറംഅബ്ദുൾറസാഖ് ഗുർനനോബൽ സമ്മാനജേതാവായ അബ്ദുൾറസാഖ് ഗുർനയുടെ ജന്മാന്തരങ്ങൾക്കപ്പുറം എന്ന നോവലിന്റെ പശ്ചാത്തലം കിഴക്കൻ ആഫ്രിക്കയിലെ ടാൻസാനിയയാണ്. ഒന്നാം ലോകമഹായുദ്ധത്തിനും വളരെ മുമ്പ് നടന്ന കഥയാണിത്. അക്കാലത്ത് ജർമ്മൻ അധിനിവേശത്തിലായിരുന്ന ആഫ്രിക്കൻ പ്രവിശ്യകളിൽ അധികമാരും അറിയാത്തതും പറയപ്പെടാത്തതുമായ ഒരു കാലഘട്ടം. അധികാരിവർഗ്ഗങ..

-25%
Quickview

PARUDEESA

₹266.00 ₹355.00

പറുദീസഅബ്ദുൾറസാഖ് ഗുർനഅധിനിവേശത്തിന്റെ ഇരകളാകുന്ന മനുഷ്യജന്മങ്ങൾ. യാതനയുടെ ഉൾപ്പുകച്ചിലുകൾ. സങ്കടത്തിന്റെ തീരാക്കയങ്ങൾ. എന്തിനെയും അടിമകളാക്കുന്ന, പണയമാക്കുന്ന വ്യാപാരതന്ത്രങ്ങൾ. ഇതെല്ലാം കൂടിച്ചേരുമ്പോഴാണ് പറുദീസ എന്ന നോവൽ എഴുത്തിന്റെ ആകാശത്തെ തൊടുന്നത്. യൂസുഫ് എന്ന കഥാനായകന്റെ യാത്രകൾ, പ്രണയങ്ങൾ, വേദനകൾ, സന്ദേഹങ്ങൾ, സൗഹൃദങ്ങൾ, കുടുംബബന്ധങ്ങൾ..

Showing 1 to 2 of 2 (1 Pages)