Adelin Yen Ma

Adelin Yen Ma

നോവലിസ്റ്റ്, ആത്മകഥാകാരി, ബാലസാഹിത്യകാരി, ഫിസിഷ്യന്‍.ചൈനയിലെ തിയാന്‍ജിനില്‍ ജനിച്ചു. ലണ്ടന്‍ ഹോസ്പിറ്റല്‍മെഡിക്കല്‍ സ്‌കൂളില്‍ നിന്നു ബിരുദം നേടിയശേഷം കാലിഫോര്‍ണിയയിലെ വെസ്റ്റ് അനാഹിം  കമ്മ്യൂണിറ്റി ഹോസ്പിറ്റലില്‍ അനസ്‌തേഷ്യോളജിസ്റ്റ്; ഇപ്പോള്‍ ചീഫ് അനസ്‌തേഷ്യോളജിസ്റ്റ്.

ആദ്യപുസ്തകമായ ഫാളിങ്‌ലീവ്‌സ് 1977ല്‍ പ്രസിദ്ധം ചെയ്തു. രണ്ടാമത്തെ പുസ്തകമാണ് ചൈനയിലെ സിന്‍ഡ്രല്ല (1999), വാച്ചിങ് ദി ട്രീ (2001), എ തൗസന്റ് പീസസ് ഓഫ് ഗോള്‍ഡ് (2002) എന്നിവയാണ് മറ്റു കൃതികള്‍.

അവാര്‍ഡുകള്‍: സതേണ്‍ കാലിഫോര്‍ണിയയിലെ ചില്‍ഡ്രന്‍സ് ലിറ്ററേച്ചര്‍ കൗണ്‍സില്‍ അവാര്‍ഡ്, ടെക്‌സാസില്‍ നിന്നുള്ള നാഷനല്‍ ക്രിസ്റ്റ്യന്‍ സ്‌കൂള്‍ അസോസിയേഷന്‍ അവാര്‍ഡ്.

ഭര്‍ത്താവ്: ബോബ, UCLA അയില്‍ മൈക്രോബയോളജി പ്രൊഫസര്‍.

വി.വി. കനകലത

നോവലിസ്റ്റ്, വിവര്‍ത്തക. 1961-ല്‍ തിരുവനന്തപുരത്ത് ജനനം. അച്ഛന്‍ എ.വി.ശങ്കരന്‍. അമ്മ വി.വി.സത്യഭാമ. തിരുവനന്തപുരം കോട്ടന്‍ഹില്‍സ് സ്‌കൂള്‍, തിരുവനന്തപുരം വിമന്‍സ ്‌കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 
കൃതികള്‍: തിലോദകം, ശാന്തസമുദ്രം (നോവല്‍), തിരുവനന്തപുരം ബര്‍ലിന്‍ ഡയറി, വംഗദേശത്തേക്കൊരു യാത്ര (സഞ്ചാര സാഹിത്യം), നെപ്പോളിയന്റെ മരണം (വിവര്‍ത്തനം).തിലോദകത്തിന് 1999 ലെ കുങ്കുമം നോവല്‍ മത്സരത്തില്‍ സമ്മാനം ലഭിച്ചു.

ഭര്‍ത്താവ്: എ.വി.ഗോപാലകൃഷ്ണന്‍,
മക്കള്‍: അരവിന്ദ് ശങ്കര്‍, ഐശ്വര്യ
വിലാസം: 59 ജി, ടവര്‍-3, കരീബിയന്‍ കോസ്റ്റ്, 
           തുങ് ചുങ്, ഹോംകോങ്‌


Grid View:
-15%
Quickview

Chainayile Cinderlla

₹153.00 ₹180.00

Book By Adelin YenMahമനസ്സിനെ വല്ലാതെ ഉലയ്ക്കുന്ന രീതിയിലാണ് ഈ പുസ്തകത്തിന്റെ രചന അഡലിനയെന്മാ നിര് വ്വഹിച്ചിരിക്കുന്നത്. പീഡിപ്പിക്കപ്പെടുന്ന ഒരു കുട്ടിയുടെ ഭയംനിറഞ്ഞ മനസ്സ് ഇതിലൂടെ അവര്തുറന്നുകാണിക്കുന്നു. അവളെ സ്കൂളില്നിന്ന് വീട്ടിലേക്ക് ആരും കൂട്ടികൊണ്ട് പോകാന് വരാത്തത്, എഴുതുന്ന കത്തുകള് ആര്ക്കും കിട്ടാത്തത്, ആരും അവളെ കാണാന് വരാത്തത്, അപ്പൂപ്പ..

Showing 1 to 1 of 1 (1 Pages)