Adoor Devamma
അടൂര്‍ ദേവമ്മ
1960ല്‍ കൊല്ലം ജില്ലയില്‍ അന്തമണ്‍ എന്ന സ്ഥലത്ത് ജനനം. അച്ഛന്‍: പത്മനാഭപിള്ള. അമ്മ: നാരായണിയമ്മ. സര്‍ഗധനരായ പുതിയ എഴുത്തുകാരെ കണ്ടെത്തുവാനായി മാതൃഭൂമി ബുക്‌സ് നടത്തിയ ആദ്യനോവല്‍ മത്സരത്തില്‍ പങ്കെടുത്ത കൃതികളില്‍ നിന്ന് പ്രസിദ്ധീകരണത്തിന് തിരഞ്ഞെടുക്കപ്പെട്ട നോവലാണ് 'ഇടറിയ സ്വരധാര'.
മറ്റു കൃതികള്‍: കോമരങ്ങള്‍ തുള്ളുന്നു (ചെറുകഥ), ശബരിമലയില്‍ സ്ത്രീ പ്രവേശം (ലേഖനം), തളിരടര്‍ത്തിയ ശിശിരം (നോവല്‍), നോവിന്റെ നിസ്വനം (കവിത). ഇപ്പോള്‍ പത്തനംതിട്ടയിലെ അടൂരില്‍ ചൂരക്കോട് താമസിക്കുന്നു.
ഭര്‍ത്താവ്: രാജേന്ദ്രന്‍ പിള്ള.
മകള്‍: ധന്യാരാജ്. മരുമകന്‍: അജീഷ് കുമാര്‍.
വിലാസം : അടൂര്‍ ദേവമ്മ, രാജാലയത്തില്‍,
ചൂരക്കോട് പി.ഒ., അടൂര്‍, പത്തനംതിട്ട - 691 551
ഫോണ്‍: 9048652724
ഇ-മെയില്‍ : adoordevamma@gmail.com
Sayanthana Pakshikal
Book By Adoor Devamma , ജീവിതപ്രയാണത്തില്‍ പ്രണയത്തിന്‍റെ സംഘര്‍ഷങ്ങളില്‍പ്പെട്ടുലയുന്ന അശോകന്‍റെയും ദര്‍ശനയുടെയും കഥ. ബാല്യകാലത്തിന്‍റെ ചപലതയല്ല, ഉള്ളില്‍നിന്നൂറുന്നതാണ് പ്രണയമെന്ന് ഈ നോവല്‍ അടയാളപ്പെടുത്തുന്നു. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ വഴി പിഴച്ചുപോകുന്ന നിര്‍ദ്ധനയും അശരണയുമായ പാറുവിന്‍റെ കഥ കൂടിയാണിത്...