ADOOR RADHAKRISHNAN

ADOOR RADHAKRISHNAN

അടൂര്‍ രാധാകൃഷ്ണന്‍

പത്തനംതിട്ട ജില്ലയില്‍ അടൂര്‍ വെള്ളക്കുളങ്ങര ഗ്രാമത്തില്‍ മണ്ണൂര്‍ കുടുംബാംഗമായ ചിറ്റയ്ക്കാട്ട് ശ്രീ. നാരായണ പിള്ളയുടെ പൗത്രനായി 1953ല്‍ ജനിച്ചു. അച്ഛന്‍: ചിറ്റയ്ക്കാട്ട് രാഘവന്‍പിള്ള. അമ്മ: കുളക്കട കരിങ്ങോട്ട് തോട്ടത്തിലെ കുടുംബാംഗമായ കമലാക്ഷി അമ്മ.  കര്‍മ്മമേഖലയില്‍ സിവില്‍ എഞ്ചിനീയറായ ലേഖകന്‍, മഹാരാഷ്ട്ര സര്‍ക്കാര്‍-പൊതുമരാമത്ത് വകുപ്പില്‍ ജൂനിയര്‍ എഞ്ചിനീയര്‍ ആയി ഔദ്യോഗിക ജീവിതം. പിന്നീട് കേന്ദ്രസര്‍ക്കാരിന്റെ ചുമതലയിലുള്ള Central warehousing corporation- ഉദ്യോഗം തുടരുകയും, എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ ആയി സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുമ്പോള്‍ 2013-ല്‍ സര്‍വ്വീസില്‍നിന്ന് വിരമിക്കുകയും ചെയ്തു. ഇതേ കാലയളവില്‍ISO Quality Auditor ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സാമൂഹികപ്രതിബദ്ധതയുള്ള നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതില്‍ ശ്രദ്ധേയമായ ഒന്നായിരുന്നു ബോംബെയില്‍ 'കൈരളി' എന്ന നാമധേയത്തിലുള്ള കേരള സമാജത്തിന്റെ പ്രസിഡന്റായി പ്രവര്‍ത്തിക്കുമ്പോള്‍ അക്കാലത്ത് മഹാരാഷ്ട്രയിലെ ലാത്തൂറില്‍ വന്‍ നാശനഷ്ടങ്ങള്‍ വരുത്തിയ ഭൂകമ്പത്തില്‍ ദുരിതമനുഭവിച്ചവര്‍ക്കുവേണ്ടി സഹായം എത്തിക്കാന്‍ സാധിച്ചു എന്നത്. അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ഗവര്‍ണ്ണറും കേരളസമാജം ചെയ്ത ഈ ദുരിതാശ്വാസ പ്രവര്‍ത്തനത്തെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. ജോലിസംബന്ധമായും അല്ലാതെയും ഹിമാലയ ഗിരിശൃംഗങ്ങളടക്കം ഭാരതത്തിലുടനീളം നിരവധി തവണ യാത്ര ചെയ്തിട്ടുണ്ട്. യാത്രാവേളയില്‍ നിരവധി ആശ്രമങ്ങള്‍ സന്ദര്‍ശിക്കുവാനും ആത്മീയഗുരുക്കന്മാരെ കാണുവാനുമുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. സര്‍വ്വീസില്‍ നിന്നും വിരമിച്ചതിനുശേഷം ഗൃഹസ്ഥജീവിതം നയിക്കുന്നു.

ഭാര്യ: ശ്രീമതി സുധാ നായര്‍. മക്കള്‍: രഞ്ജിത്ത്, സുജിത്ത്. 

മരുമക്കള്‍: പാര്‍വ്വതി, നീതു. കൊച്ചുമക്കള്‍: പ്രണവ്, റിതിക, അദിതി.

E-mail : cwckrishna@gmail.com
Mob : 08547225507

Grid View:
-15%
Quickview

NAMMUDE MAHATHAYA PAITHRUKAM

₹468.00 ₹550.00

BOOK BY ADOOR RADHAKRISHNAN , കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഹിമാലയസാനുക്കളടക്കം ഭാരതത്തിലുടനീളമുള്ള വിവിധ ആശ്രമങ്ങള്‍ സന്ദര്‍ശിച്ച്, അവിടെ നിന്നും ലഭിച്ച അറിവുകളും ആശയങ്ങളും കോര്‍ത്തിണക്കി തയ്യാറാക്കിയ യാത്രാവിവരണമാണ് ഈ പുസ്തകം. അനന്തമായ ആത്മീയചൈതന്യത്താല്‍ വിരാജിക്കുന്ന സദ്ഗുരുക്കളുടെ പ്രഭാവം പകരാനുള്ള കര്‍മ്മവ്യഗ്രതയാണ് ഈ കൃതി. ലോകത്ത് മറ്റൊരു രാജ്യ..

Showing 1 to 1 of 1 (1 Pages)