Adv Suresh Chirakkara
അഡ്വ. സുരേഷ് ചിറക്കര
1960 ആഗസ്റ്റ് 2ന് കൊല്ലം ജില്ലയില്‍ ചിറക്കര ഗ്രാമത്തില്‍ ജനനം.അദ്ധ്യാപകരായിരുന്ന ജി. ബാല കൃഷ്പിള്ളയുടെയും കൊല്ലം മലയാളി സഭാ സ്‌കൂള്‍ അദ്ധ്യാപികയായിരുന്നഇ. സരസമ്മയമ്മയുടെയും മകന്‍.വിദ്യാഭ്യാസം: ചിറക്കര ഗവ. യു.പി.എസ്.,കൊല്ലം സെന്റ് അലോഷ്യസ് ഹൈസ്‌കൂള്‍,കൊല്ലം ഫാത്തിമ കോളേജ്, പൂന ഭാരതീയവിദ്യാപീഠം. സാമ്പത്തിക ശാസ്ത്രത്തിലും നിയമത്തിലും ബിരുദം.കഴിഞ്ഞ 31 വര്‍ഷമായി അഭിഭാഷകജീവിതം.കൊല്ലം പരവൂര്‍ മുന്‍സിഫ് കോടതിയിലും തുടര്‍ന്ന് കേരള ഹൈക്കോടതിയിലും അഭിഭാഷകനാണ്.കേരള ഹൈക്കോടതിയിലെ മീഡിയേറ്റര്‍, ആര്‍ബിട്രേറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.
ഭാര്യ: സാലി സുരേഷ്
മക്കള്‍: ലക്ഷ്മി (അഭിഭാഷക), അമല (എഞ്ചിനീയര്‍).
മരുമക്കള്‍: ടി.എസ്. ശ്രീകുമാര്‍ (അഭിഭാഷകന്‍),
കാര്‍ത്തിക് മോഹന്‍ ഇയ്യാറ്റില്‍ (എഞ്ചിനീയര്‍)
കൊച്ചുമക്കള്‍: അഭ്യുക്ത്, ശ്രീധര്‍, അക്ഷിത്, ശ്രീറാം, ദുര്‍ഗ്ഗ.
വിലാസം: അമ്പലത്തിങ്കല്‍ ഹൗസ്,
പച്ചാളം പി.ഒ., കൊച്ചി-12
Pithrupathi
പിതൃപതി അഡ്വ. സുരേഷ് ചിറക്കര മനുഷ്യബന്ധങ്ങളിൽ മായാത്ത മുറിവുകൾ സൃഷ്ടിക്കുന്ന ചില തീവ്രമായ വികാരങ്ങളും ധാരണകളും ജീവിതത്തിന്റെ നേരിയ സ്പന്ദനങ്ങളെപ്പോലും വിഷലിപ്തമാക്കും. രക്തബന്ധങ്ങളെ ഉലയ്ക്കും. ചിന്തകളിൽ കാർമേഘത്തിന്റെ കറുത്ത മൂടൽമഞ്ഞു പുതയ്ക്കും. മനസ്സിൽ തറച്ചു പോകുന്ന മുറിവുകളിൽനിന്നും രക്തം വാർന്ന ചില ജീവിതങ്ങൾ അവ പളുങ്കുപാത്രംപോലെ ഉടഞ്..
Beijingile Mazhakkarukal
ബീജിങ്ങിലെ മഴക്കാറുകള്‍അഡ്വ. സുരേഷ് ചിറക്കരലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ മാറാല മൂടിയ സത്യങ്ങളെയും വസ്തുതകളെയും ഓര്‍ത്തെടുത്ത്, അവയെ ചൈനയിലെ കാല്പനികമായ ഒരു ഗ്രാമാന്തരീക്ഷത്തിലേക്ക് സന്നിവേശിപ്പിച്ചാണ് ഈ നോവലിന്റെ നിലമൊരുക്കിയത്. കാലഗണനകള്‍ക്ക് മാറ്റം ഉണ്ടാകാം. പക്ഷേ സത്യത്തിന്റെയും വസ്തുതകളുടെയും നിറം മങ്ങാതെ സൂക്ഷിച്..
Ravanaayanam
Book by Suresh Chirakkara ഇതിഹാസഗ്രന്ഥമായ രാമായണത്തിലെ രാവണപക്ഷത്തെ സമഗ്രമായി ആവിഷ്കരിക്കുന്ന നോവല്‍. സീത രാവണന് ആരായിരുന്നു എന്ന ചോദ്യത്തിന്‍റെ ഉത്തരമായി രാമായണത്തെ പുനരാവിഷ്കരിക്കുന്ന രചന. കീഴാളനായി ജനിച്ച രാവണന്‍റെ, രാജാവിന്‍റെ, അച്ഛന്‍റെ വേദനകള്‍. അതോടൊപ്പം സവര്‍ണ്ണാധിപത്യത്തിന്‍റെ ക്രൂരമുഖങ്ങളെ ചോദ്യം ചെയ്യുന്നു. തന്‍റെ ജനതയുടെ അവകാശം, ലങ്കയുട..
Ulpathiyude Murivukal
Book By Suresh Chirakkara യാക്കോബിന്റെ സന്തതി പരമ്പരകളുടെ കഥ. സ്നേഹവും വഞ്ചനയും കാപട്യവും നൂറ്റാണ്ടുകൾക്കപ്പുറവും നീളുന്ന കഥകൾ.ക്രൈസ്തവ മതത്തിന്റെ ഉൽപത്തിക്കാലം മുതലുണ്ടായ ഉണങ്ങാത്ത മുറിവുകളുടെ ന്യായാന്യായങ്ങൾ. വിധി വിളയാടിയ ഒരു ഗോത്ര സംസ്കാരത്തിന്റെ കഥ.ഇസഹാക്കും ഏസാവും റാഫേലും ഹാഗാറും ലയയും കഥാപാത്രങ്ങളായ ഒരു മതജീവിതത്തിന്റെ ബാക്കിപാത്രങ്ങൾ...