Akbar Kakkattil

Akbar Kakkattil

അക്ബര്‍ കക്കട്ടില്‍

കഥാകൃത്ത്, നോവലിസ്റ്റ്, അദ്ധ്യാപകന്‍. 1954 ജൂലൈ 7ന് കോഴിക്കോട് ജില്ലയിലെ കക്കട്ടില്‍ ഗ്രാമത്തില്‍ ജനിച്ചു. ഇംഗ്ലീഷ് സാഹിത്യം, 

എഡ്യുക്കേഷന്‍ എന്നിവയില്‍ ബിരുദങ്ങളും മലയാള സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും. ഇപ്പോള്‍ വട്ടോളി നാഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ മലയാളം അദ്ധ്യാപകന്‍. സാഹിത്യത്തിന്റെ വിവിധ 

ശാഖകളിലായി മുപ്പത്തിയൊമ്പത് കൃതികള്‍ പ്രസിദ്ധീകരിച്ചു.

അവാര്‍ഡുകള്‍: അങ്കണം സാഹിത്യ അവാര്‍ഡ്, എസ്.കെ. പൊറ്റെക്കാട്ട് അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (രണ്ടുതവണ)

സി.എച്ച്. മുഹമ്മദ്‌കോയ മെമ്മോറിയില്‍ അവാര്‍ഡ്, 

ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്, വി.സാംബശിവന്‍ പുരസ്‌കാരം, 

ടി.വി.കൊച്ചുബാവ അവാര്‍ഡ്. സാഹിത്യത്തില്‍ ഇന്ത്യാഗവണ്മെന്റിന്റെ ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്.

കേന്ദ്രസാഹിത്യ അക്കാദമി മലയാളം അഡൈ്വസറി ബോര്‍ഡ്, 

കേരളസാഹിത്യ അക്കാദമി എന്നിവയില്‍ അംഗത്വം. 

ഇന്ത്യാഗവണ്മെന്റിന്റെ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍, 

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഭരണ സമിതികളിലും സംസ്ഥാന ഫിലിം-ടെലിവിഷന്‍ ജൂറികള്‍ തുടങ്ങി വിവിധ 

സമിതികളിലും അംഗമായിരുന്നു.

ഭാര്യ: വി. ജമീല, മക്കള്‍: സിതാര, സുഹാന.

വിലാസം: കക്കട്ടില്‍ പി.ഒ., കോഴിക്കോട് ജില്ല - 673507



Grid View:
Out Of Stock
-14%
Quickview

Inganeyum oru cinema kalam

₹60.00 ₹70.00

Written by : Akbar Kakkattil   ,  മലയാള സിനിമയുടെ പുഷ്പിതകാലത്തെ രസകരവും ചരിത്രത്തില്കുറിച്ചുവയ്ക്കേണ്ടതുമായ ചില അനുഭവകഥകള്; തൊണ്ണൂറു കളുടെ ആദ്യ പകുതിവരെയുള്ള സിനിമ കളില്നമ്മെ ചിരിപ്പിച്ച കഥാപാത്രങ്ങള്- ഈ രണ്ടു ഭാഗങ്ങളും ചാരുതയോടെ ആവിഷ്ക്കരിക്കുകയാണ് കഥാകൃത്തും നോവലിസ്റ്റുമായ അക്ബര്കക്കട്ടില്. ടി.ഇ. വാസുദേവന്, നവോദയ അപ്പച്ചന്, ജോസ്പ്..

Showing 1 to 1 of 1 (1 Pages)