Akkitham
മലയാളത്തിന്റെ പ്രശസ്ത കവി . 1926 മാർച്ച് 18 ന് പാലക്കാട് ജില്ലയിലെ
കുമാരനല്ലൂരിലെ അക്കിത്തത് മനയിൽ ജനനം. കുമരനെല്ലൂർ
ഹൈസ്കൂളിലും സാമൂതിരി കോളേജിലും പഠനം. ഉണ്ണി നമ്പൂതിരി , യോഗക്ഷേമം ,
മംഗളോദയം , എന്നീ മാസികകളുടെ പത്രാധിപരായിരുന്നു .
1956 മുതൽ 75 വരെ കോഴിക്കോട് , തൃശൂർ ആകാശവാണിയിൽ ജോലി ചെയ്‌തിരുന്നു .
ശുകപുരത്തെ വള്ളത്തോൾ വിദ്യാപീഠത്തിലെ മുഖ്യ സാരഥി. സാഹിത്യ പ്രവർത്തക
സഹകരണസംഘം , സാഹിത്യ അക്കാദമി എന്നിവയിൽ അംഗമായിരുന്നു.
പുരസ്‌കാരങ്ങൾ : കേരളാ സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി ,
ഓടക്കുഴൽ പുരസ്‌കാരം ഉള്ളൂർ അവാർഡ് , ആശാൻ പുരസ്‌കാരം,
വള്ളത്തോൾ പുരസ്‌കാരം, എഴുത്തച്ഛൻ പുരസ്‌കാരം , മാതൃഭൂമി സാഹിത്യ
പുരസ്‌കാരം . " പൊന്നാനികളരിയിൽ" , എൻ .പി . വിജയകൃഷ്ണൻ
എഡിറ്റ് ചെയ്‌ത " അക്കിത്തം - ആത്മഭാഷണങ്ങൾ " എന്നീ കൃതികൾ ഗ്രീൻ ബുക്ക്സ്
പ്രസിദ്ധീകരിച്ചിട്ടുണ്ട് .
Malayalathinte Priya kavithakal - Akkitham
Poems by: Akkitham Compiled by: N.P. Vijayakrishnanവിസ്തൃതമാണ് അക്കിത്തത്തിന്റെ കാവ്യലോകം. തിളച്ചു മറിയുന്ന ഒരു കാലത്തിന്റെ വക്കിലിരുന്ന് അക്ഷരങ്ങൾ കുറിച്ച യുവാവായ അക്കിത്തം കവിതയിൽ ഒരു വിപ്ലവകാരിയായിരുന്നു. സാമൂഹികചിന്തകൾ കൈവെടിയാതെ കവിതയുടെ വിശുദ്ധമായ സനാതനപാരമ്പര്യങ്ങളിലേക്ക് അക്കിത്തം തിരിഞ്ഞു. സ്നേഹം, ശോകം, സമത്വം, സ്വാതന്ത്ര്യം, വിപ്ലവം, ആ..
Ponnanikkalariyil
Book by Akkithamമലയാളത്തിന്റെ ഗുരു തുല്യനും പ്രിയകവിയുമായ ശ്രീ അക്കിത്തം ഓർമകളുടെ ജാലകം തുറന്നിടുകയാണ്. ഒരു കാലഘട്ടത്തിന്റെ സാഹിത്യ ഭാവുകത്വങ്ങളെ നിർണ്ണയിച്ച പൊന്നാനി കേന്ദ്രമാക്കിയ എഴുത്തുകാരെ മുൻ നിർത്തിയാണ് ഈ ഗ്രന്ഥം എഴുതപ്പെട്ടിട്ടുള്ളത്. ഒരിക്കൽ കവിയോടൊത്തു തോളുരുമ്മി നടന്നു മറഞ്ഞ സഹയാത്രികർ, സ്നേഹത്തോടെ ഹൃദയത്തിൽ പുഞ്ചിരി സൂക്ഷിച്ചവ..