Ambikasuthan Mangad

1962 ഒക്‌ടോബറില്‍ കാസര്‍കോട് ജില്ലയിലെ ബാര ഗ്രാമത്തില്‍ ജനനം. റാങ്കുകളോടെ എം.എ., എംഫില്‍ ബിരുദങ്ങള്‍.
കഥയിലെ കാലസങ്കല്പം എന്ന വിഷയത്തില്‍ ഡോക്ടറേറ്റ്.അങ്കണം, ഇതള്‍, ഇടശ്ശേരി, കാരൂര്‍, തുഞ്ചന്‍, ചെറുകാട്,
അബുദാബി ശക്തി, മലയാറ്റൂര്‍ പ്രൈസ്, വി.ടി. ഭട്ടതിരിപ്പാട്, എസ്.ബി.ടി. തുടങ്ങിയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
കൊമേര്‍ഷ്യല്‍ ബ്രെയ്കിന് കേരള സര്‍ക്കാരിന്റെ മികച്ച കഥയ്ക്കുള്ള ടെലിവിഷന്‍ അവാര്‍ഡ്.
സാധാരണ വേഷങ്ങള്‍, വേട്ടച്ചേകോന്‍ എന്ന തെയ്യം, കൊമേര്‍ഷ്യല്‍ ബ്രെയ്ക്, രാത്രി തുടങ്ങി ഒന്‍പത് ചെറുകഥാ
സമാഹാരങ്ങള്‍.
സി.പി. അച്യുതമേനോനും മലയാള വിമര്‍ശനവും, ഓര്‍മ്മകളുടെ നിണബലി, ബഷീര്‍: ഭൂമിയുടെ കാവല്‍ക്കാരന്‍ (നിരൂപണഗ്രന്ഥങ്ങള്‍), ജീവിതത്തിന്റെ ഉപമ (ആദ്യ കാമ്പസ് നോവല്‍), പൊഞ്ഞാറ് (ആദ്യ നാട്ടുഭാഷാ നിഘണ്ടു), നൂറ് ബഷീര്‍, മലയാളത്തിലെ തെയ്യം കഥകള്‍ (എഡി.), മരക്കാപ്പിലെ തെയ്യങ്ങള്‍; എന്‍മഗജെ (നോവല്‍), രണ്ട് മുദ്ര (നോവലെറ്റ്). 1987 മുതല്‍ കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍
മലയാളം അധ്യാപകന്‍.
ഭാര്യ: രഞ്ജിനി. മകള്‍: മാളവിക, ശിവന്‍.
മേല്‍വിലാസം: ലക്ചറര്‍, മലയാളവിഭാഗം, നെഹ്‌റു സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് കോളേജ്, കാഞ്ഞങ്ങാട്-671 328.
ഫോണ്‍: 9446270627
Kunnukal Puzhakal
Book by Ambikasudhan Mangadഎന്തൊക്കെയാണ് നമുക്കു നഷ്ടമാകുന്നത്: കുടുംബം, സംസ്‌കാരം, ബാല്യം, മണ്ണ്, ഭാഷ, ആരോഗ്യം, പ്രകൃതി, ജൈവവൈവിധ്യം, നാട്ടറിവുകള്‍.... ഇവയുടെയൊക്കെ വേരുകളും പരസ്പരബന്ധങ്ങളും അനാവരണം ചെയ്യുന്നതിലൂടെ സംസ്‌കാരത്തിന്റെ ഇക്കോളജി ആവിഷ്‌കരിക്കുകയാണ് കഥാകൃത്ത്. പ്രകൃതി മനുഷ്യനില്‍നിന്നു വേറിട്ട സത്തയല്ല; പ്രകൃതിയില്‍ നിന്നു വേറിട്ട് മനുഷ്..