Amos Oz

Amos Oz

1939ല്‍ ജറുസലേമില്‍ ജനനം. ഹിബ്രു യൂണിവേഴ്‌സിറ്റിയില്‍നിന്ന് സാഹിത്യവും തത്ത്വശാസ്ത്രവും പഠിച്ചു. ഇസ്രയേലിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരില്‍ ഒരാള്‍. രാഷ്ട്രീയ നിരീക്ഷകനും മധ്യപൂര്‍വ്വദേശത്തെ സമാധാന പ്രവര്‍ത്തകനുമാണ്. മൈ മിഖായേല്‍, ടു നോ എ വുമണ്‍, ബ്ലാക്ക് ബോക്‌സ്, ഫിമ, ഡോണ്‍ട് കോള്‍ ഇറ്റ് നൈറ്റ് തുടങ്ങിയ നോവലുകള്‍. ഇന്‍ ദ ലാന്റ് ഓഫ് ഇസ്രയേല്‍, ദി സ്ലോപ്‌സ് ഓഫ് ലെബനണ്‍, ഇസ്രയേല്‍, പലസ്തീന്‍ ആന്‍ഡ് പീസ്, ദി സ്റ്റോറി ബിഗിന്‍സ് തുടങ്ങിയ മറ്റു പുസ്തകങ്ങളും. ഇരുപത്തെട്ടു ഭാഷകളില്‍ അദ്ദേഹത്തിന്റെ കൃതികള്‍ ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. അതേ കടലി ലെ ആഖ്യാതാവിനെപ്പോലെ ഇപ്പോള്‍ ഇസ്രയേലിലെ അറാദില്‍ കഴിയുന്നു. വിവാഹിതന്‍. രണ്ടു പെണ്‍മക്കളും ഒരു മകനും.


Grid View:
-15%
Quickview

Athe Kadal - The Same Sea

₹276.00 ₹325.00

പോസ്റ്റ് മോഡേൺ കാലഘട്ടത്തിലെ അതിശക്തമായ നോവൽ. കവിത പോലെ കോറിയിട്ട, പ്രമേയത്തിനും ക്രാഫ്റ്റിനും തുല്യ പ്രാധാന്യം നൽകുന്ന കൃതി. ഇമേജറികൾകൊണ്ട് സന്പന്നമായ ശില്പം. ഓരോ കഥാപാത്രവും അതിസങ്കീർണ്ണമായ വ്യക്തിത്വം. അഗാധമായ കടലിലൂടെ കടന്നുപോകുന്ന ജീവിതത്തിന്റെ മുഴക്കവും നിഷ്ഫലതയും. വ്യഥയും അന്യതാബോധവും. ഇന്നലെകളിലേക്ക് തുറന്നിട്ട ഒരു നടപ്പാത. വാക്കുകൾ കവിതയായ..

Showing 1 to 1 of 1 (1 Pages)