Ann Frank
![Ann Frank Ann Frank](https://greenbooksindia.com/image/cache/catalog/ann%20frank-150x270.jpg)
1929 ജൂണ്‍ 12ന് ജര്‍മ്മനിയില്‍ ഫ്രാങ്ക്ഫര്‍ട്ടിലെ ഒരു ജൂതകുടുംബത്തില്‍ ഓട്ടോ ഫ്രാങ്കിന്റെയും എഡിത്ത് ഫ്രാങ്കിന്റെയും മകളായി ജനനം. സഹോദരി: മാര്‍ഗറ്റ്. 1933ല്‍ ഹോളണ്ടിലേക്കു കുടിയേറി. ഇന്ന് ആന്‍ഫ്രാങ്ക് സ്‌കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്ന മോണ്ടിസ്സോറി കിന്റര്‍ ഗാര്‍ഡന്‍ സ്‌കൂളില്‍ 1934ല്‍ പഠനമാരംഭിച്ചു. 1941ല്‍ ജൂയിഷ് സെക്കന്ററി സ്‌കൂളില്‍ പ്രവേശനം നേടി. 1942 ജൂണ്‍ 14 മുതലുള്ള ഡയറിക്കുറിപ്പുകളാണ് ആനിനെ ലോകപ്രശസ്തയാക്കിയത്. രണ്ടാം ലോകമഹായുദ്ധക്കാലത്ത് ഒളിവില്‍ കഴിയേണ്ടി വന്ന ഫ്രാങ്ക് കുടുംബം 1944 ആഗസ്റ്റ് നാലിന് അറസ്റ്റു ചെയ്യപ്പെട്ടു. പോളണ്ടിലെ ഓഷ്‌വിട്‌സിലും ജര്‍മ്മനിയിലെ ബെല്‍സനിലും ആന്‍ഫ്രാങ്കിനു യാതന അനുഭവിക്കേണ്ടി വന്നു. 1945ല്‍ ഈ ലോകത്തോടു വിടപറയുമ്പോള്‍ ആന്‍ഫ്രാങ്കിന് പതിനാറു തികഞ്ഞിരുന്നില്ല.
Ann Frankinte Diary Kurippukal
രണ്ടാം ലോകമഹായുദ്ധകാലത്ത് ആംസ്റ്റർഡാമിലെ മോണ്ടിസ്സോറി സ്കൂളിൽ പഠിച്ചിരുന്ന ആൻ ഫ്രാങ്ക് എന്ന 13 കാരിയുടെ ഡയറികുറിപ്പുകളാണിവ. ലോകമെമ്പാടുമുള്ള ദശലക്ഷകണക്കിനു വായനക്കാർ തങ്ങളുടെ ആത്മാവിൽ പതിനാറുതികയും മുമ്പേ കൊഴിഞുപോയ ആനിനെ ചേർത്തുവക്കുന്നു.ജർമ്മൻ ഗ്രന്ഥകർത്താവായ ഏണസ്റ്റ് സ്ക്നാബെൽ ഈ ഡയറിക്കുറിപ്പുകളെക്കുറിച്ച് ഇങ്ങിനെയാണ് പറഞ്ഞത്. �അവളുടെ ശബ്ദം സൂക്ഷ..