Archa A J
ആര്‍ച്ച എ.ജെ.
ജനനം: വര്‍ക്കലയ്ക്കടുത്ത് ചെറുന്നിയൂരില്‍. അച്ഛന്‍ ഡോ. ജോമോന്‍ മാത്യു. അമ്മ ആശ ആര്‍.എസ്. ശ്രീനിലയത്തില്‍ രവീന്ദ്രന്‍നായരുടെ ചെറുമകള്‍.തിരുവനന്തപുരം മുക്കോലയ്ക്കല്‍ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്നു. 2016ല്‍ കേരള സര്‍ക്കാരിന്റെ ശിശുദിനാഘോഷത്തില്‍ കുട്ടികളുടെ രാഷ്ട്രപതിയായും 2017ല്‍ കുട്ടികളുടെ സ്പീക്കറായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2017ലെ ഡോ. പി.സി. അലക്‌സാണ്ടര്‍ മെമ്മോറിയല്‍ പ്രസംഗമത്സരത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം. 2020ല്‍ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സംസ്ഥാനതല മത്സരത്തില്‍ കവിതയില്‍ രണ്ടാംസ്ഥാനം.2020ല്‍ SCERT സംഘടിപ്പിച്ച നവകേരളം ഉപന്യാസ മത്സരത്തിലും ജൈവവൈവിധ്യബോര്‍ഡ് സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിലും സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം.
അവാര്‍ഡുകള്‍: 2017ല്‍ ജയശ്രീ ബാലവേദിയുടെ ബാലപ്രഭ,2019ല്‍ കേന്ദ്രസര്‍ക്കാരിന്റെ ഇന്‍സ്പയര്‍, 2019ല്‍ ആദ്യ കവിതാസമാഹരമായ 'കവിത പൂക്കുന്ന ക്ലാസ്മുറികള്‍'ക്ക് എന്‍.എന്‍ കക്കാട് പുരസ്‌കാരം, 2020ല്‍ കേരള സര്‍ക്കാരിന്റെ ഉജ്ജ്വല ബാല്യം, 2020ല്‍ മാതൃഭൂമിയുടെ 'ജെം ഓഫ് സീഡ്'.ഓയിസ്‌ക ഇന്റര്‍നാഷണലിന്റേത് ഉള്‍പ്പെടെ നിരവധി ദേശീയ, അന്തര്‍ദ്ദേശീയ സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഭരതനാട്യം, മോഹിനിയാട്ടം എന്നിവയില്‍ ഡോ. നീനാപ്രസാദിന്റെയും കഥകളിയില്‍ കലാമണ്ഡലം പ്രദീപ് കുമാറിന്റെയും ശിഷ്യയാണ്. മാതൃഭൂമിയുടെ 'സീഡ് റിപ്പോര്‍ട്ടര്‍' ആണ്. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.ജനയുഗം 'സഹപാഠി'യില്‍ മുഖപ്രസംഗവും എഴുതാറുണ്ട്.
വിലാസം: D/O ജോമോന്‍ മാത്യു, ശ്രീനിലയം,
ചെറുന്നിയൂര്‍ പി.ഒ. വര്‍ക്കല, തിരുവനന്തപുരം.
Mob: 9446272118, 8281221147
Email: jomonmathew.varkala@gmail.com
Code Number 11
Book by Archa A.J സൂക്ഷ്മനിരീക്ഷണങ്ങള്‍, ശക്തമായ കലാനുഭവങ്ങള്‍, ഭാവപ്രകാശം നിറഞ്ഞ കഥകള്‍. "പുഴ ഒഴുകുംപോലെ സ്വച്ഛസുന്ദരമായി സംഭവിക്കുന്ന സര്‍ഗ്ഗാത്മകത ആഹ്ലാദം പകരുന്നു. ഓരങ്ങളില്‍ വളരുന്ന ചെടികളില്‍ സുരഭിലപുഷ്പങ്ങള്‍. മധു നുകരാന്‍ പറന്നെത്തുന്ന ചിത്രശലഭങ്ങള്‍. അവയുടെ മൂളിപ്പാട്ടുമായി ഇണങ്ങുന്ന പുഴയുടെ സംഗീതം. ഈറന്‍ കാറ്റുപോലെ കുളിര്‍മ്മയേകുന്ന ഭാവനാ..
KAVITHA POOKUNNA CLASSMURIKAL
BOOK BY ARCH A A.J , സമകാലത്തിന്റെ യാഥാർഥ്യങ്ങൾക്കു നേരെ സർഗാത്മകതയുടെ ഇടങ്ങൾ തേടിയ കവിതകൾ ക്ലാസ്മുറികളിലെ നിശ്വാസങ്ങൾ താളബോധവും കാവ്യബിംബത്മളും നിറഞ്ഞ കൽപ്പനകൾ ഒരു വിദ്യാർത്ഥി എന്ന നിലയിലുള്ള സാമൂഹിക,പാരിസ്ഥിതിക ബോധങ്ങൾ അനുഭവമാക്കിയ മുപ്പത്തിമൂന്നു കവിതകളുടെ സമാഹാരം...