Arthur Conan Doyle

Arthur Conan Doyle

1859 മെയ് 22ന് ബ്രിട്ടനിലെ എഡിന്‍ബറോയില്‍ ജനനം. ആര്‍തറിന് പിതാവുമായുള്ള ബന്ധം എന്നും സംഘര്‍ഷം നിറഞ്ഞതായിരുന്നു. പിതാവിന്റെ മുന്‍കോപവും സാമ്പത്തിക പരാധീനതകളും യൗവനദശയെ കാര്യമായി ബാധിച്ചു. അതുകൊണ്ടുതന്നെ മാതാവുമായുള്ള ഹൃദയബന്ധം ദൃഢമാകുകയും ചെയ്തു. അമ്മ കഥ പറയുന്ന രീതികളും കഥകളിലൂടെ മനസ്സില്‍ ഉയിര്‍ത്ത ജീവിത സങ്കീര്‍ണ്ണതകളും ആര്‍തറിനെ ഒരു കഥാകൃത്താകാന്‍ കുറച്ചൊന്നുമല്ല സഹായിച്ചത്. പഠന ശേഷം എഡിന്‍ബറോ സര്‍വകലാശാലയില്‍നിന്ന് മെഡിക്കല്‍ ബിരുദം നേടിയെങ്കിലും മറ്റു മേഖലകളിലായിരുന്നു ഡോയലിനു താത്പര്യം. മെഡിക്കല്‍ ബിരുദം കിട്ടിയ അവസ്ഥയെ licensed to kill എന്ന് വളരെ നര്‍മ്മത്തോടെ ആര്‍തര്‍ വിശേഷിപ്പിക്കുകയുണ്ടായി. ശ്രദ്ധേയമായ ചരിത്ര നോവലുകളും ശാസ്ത്ര നോവലുകളും അദ്ദേഹം എഴുതിയെങ്കിലും പ്രശസ്തനാക്കിയത് ഷെര്‍ലക്‌ഹോംസ് കഥകളാണ്. 1887ല്‍ എഴുതിയ ചോരക്കളം (a study in scarlet) ആണ് ആദ്യനോവല്‍. പുറമെ എഴുപതോളം ഷെര്‍ലക്‌ഹോംസ് കഥകളും നാലു നോവലുകളും മറ്റ് ചരിത്രശാസ്ത്ര രചനകളും അദ്ദേഹത്തിന്റേതായുണ്ട്. എഴുത്തിനു പുറമേ പേരുകേട്ട സ്‌പോര്‍ട്‌സ് താരവുമായിരുന്നു.ഇംഗ്ലണ്ട് ക്രിക്കറ്റ്-ഫുട്‌ബോള്‍ ടീം അംഗം. ഓട്ടമത്സരം, ബില്യാര്‍ഡ്‌സ്, ഗുസ്തി എന്നിവയില്‍ പ്രാവീണ്യം നേടി. മഹാലോകയുദ്ധകാലത്ത് നാവികസേനയ്ക്കുവേണ്ടി ലൈഫ് ജാക്കറ്റ് രൂപകല്പന ചെയ്തുകൊടുത്തു. അവസാനകാലങ്ങളില്‍ സങ്കീര്‍ണ്ണമായ മരണാനന്തര ജീവിതം, ആദ്ധ്യാത്മിക പഠനം എന്നിവയില്‍ ഡോയല്‍ കൂടുതല്‍ താത്പര്യം കാണിക്കുകയുണ്ടായി. 1930 ജൂലൈ ഏഴിന് നിര്യാതനായി.


Grid View:
Out Of Stock
-15%
Quickview

Baskervillayile Chennaya

₹191.00 ₹225.00

A book by Arthur Conan Doyle രണ്ടു നൂറ്റണ്ടുകളെ അതിജീവിച്ച തലമുറകളിലൂടെ വായനയുടെ ഹരമായി മാറിയ ഷെർലോക് ഹോംസ് കുറ്റാന്വേഷണകഥകൾ ഒരു കാലഘട്ടത്തിന്റെയും സംസ്കാരകത്തിന്റെയും നേർസാക്ഷ്യങ്ങൾ, കൊളോണിയൽ വർത്തമാനകാലങ്ങളുടെ ആർത്തിയും കുറ്റകൃത്യങ്ങളുടെ സ്വഭാവങ്ങളും പ്രകോപനങ്ങളും അടയാളപ്പെടുത്തുന്നു...

-15%
Quickview

Sherlock Holmes Kadhakal

₹213.00 ₹250.00

Book by Arthur Conan DoyleTranslated by B. NandakumarPublished on september1, 2012 10 handpicked stories from different SHerlock Holmes series. Book by Arthur Conan Doyle ഷെർലോക്ക്‌ഹോംസ് കഥകളിൽ നിന്നും തെരഞ്ഞെടുത്ത മികച്ച കഥകളാണ് ഈ പുസ്തകത്തിൽ സമാഹരിക്കപ്പെട്ടിരിക്കുന്നത് . കുറ്റാന്വേഷണത്തെ മികച്ച ഒരു വായനാനുഭവമാക്കിയെടുത്ത് അവതരിപ്പിക്കാൻ ആർത..

Showing 1 to 2 of 2 (1 Pages)