Arun Sreedhar
ഫോട്ടോഗ്രാഫര്‍, എഴുത്തുകാരന്‍. കൊച്ചി കരുവേലിപ്പടിയില്‍ ജനനം.
കോളേജ് പഠനത്തിനുശേഷം 1997ല്‍ മലയാള മനോരമയില്‍ ഫോട്ടോഗ്രാഫറായി ചേര്‍ന്നു.
കോട്ടയം, കൊല്ലം, കാസര്‍കോട്, മലപ്പുറം, കണ്ണൂര്‍, തൃശൂര്‍ യൂണിറ്റുകളില്‍ ജോലി ചെയ്തു.
ഇപ്പോള്‍ പാലക്കാട് യൂണിറ്റില്‍ ചീഫ് ഫോട്ടോഗ്രാഫര്‍.ഏഷ്യയിലെ മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള ഇഫ്ര ഏഷ്യ ഇന്റര്‍നാഷണല്‍ അവാര്‍ഡ് (ബാങ്കോക്ക്-2002), ഇന്ത്യന്‍ പ്രസ് ഫോട്ടോഗ്രാഫി അവാര്‍ഡ് (മുംബൈ-2000), ഉദയന്‍ ശര്‍മ ഫൗണ്ടേഷന്‍ ഫോട്ടോ ജേര്‍ണലിസം അവാര്‍ഡ് (ഡല്‍ഹി-2008), എ.ആര്‍.ഡി.എസ്.ഐ അവാര്‍ഡ് (ഡല്‍ഹി-2006), കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ്
കൗണ്‍സില്‍ അവാര്‍ഡ് (തിരുവനന്തപുരം-2003), കാലിക്കറ്റ് പ്രസ് ക്ലബ് പി. ഉണ്ണികൃഷ്ണന്‍ ജേര്‍ണലിസം അവാര്‍ഡ് (കോഴിക്കോട്-2001),
കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍-ഗ്രാഫിക്‌സ് ക്രിയേഷന്‍ അവാര്‍ഡ് തുടങ്ങി ഇരുപതോളം അവാര്‍ഡുകള്‍.
മഴച്ചിത്രങ്ങള്‍ കോര്‍ത്തിണക്കി 'മണ്‍സൂണ്‍ അനുരാഗ' മ്യൂസിക് ആല്‍ബം, മലയാള മനോരമയ്ക്കു വേണ്ടി പരസ്യ ചിത്രം എന്നിവ സംവിധാനം ചെയ്തു.
ഭാര്യ: വിജയശ്രീ (എസ്.ഡി.പി.വൈ സ്‌കൂള്‍, പള്ളുരുത്തി)
മകന്‍: സൂര്യ. മകള്‍: ബാല
Chinese Cafe
Author: Arun Sreedar'ചൈനീസ് കഫെ' ഒരു ഫോട്ടോ ജേര്‍ണലിസ്റ്റിന്റെ യാത്രാനുഭവമാണ്; ഓര്‍മ്മകളുടെ ഒരു ആല്‍ബം.മലയാള മനോരമയില്‍നിന്നും ഔദ്യോഗിക യാത്രയുടെ ഭാഗമായി 2008ലെ ചൈനാ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട്, ചൈനയിലെ വര്‍ണപ്രപഞ്ചത്തില്‍ കുളിച്ചു നില്ക്കുന്ന പക്ഷിക്കൂട് സ്റ്റേഡിയത്തിലൂടെ ചുറ്റിക്കറങ്ങി, ഒളിമ്പിക്‌സിലെ പല ചരിത്ര മുഹൂര്‍ത്തങ്ങളും ഒപ..