Ashapoornadevi

Ashapoornadevi

ആശാപൂര്‍ണ്ണാദേവി

കഥാകൃത്ത്, നോവലിസ്റ്റ്, ബാലസാഹിത്യകാരി.1909 ജനുവരി 8ന് കല്‍ക്കത്തയിലെ ഒരു യാഥാസ്ഥിതിക 

കുടുംബത്തില്‍ ജനനം. ജ്ഞാനപീഠ പുരസ്‌കാരം നേടിയ മൂന്നാമത്തെ ബംഗാളിയും ഒന്നാമത്തെ വനിതയുമാണ്.

ഔപചാരിക വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞില്ല. വീട്ടിലിരുന്ന് എഴുത്തും വായനയും പഠിച്ചു. പതിമൂന്നാം വയസ്സില്‍ 

സാഹിത്യരചന ആരംഭിച്ചു. 135 നോവലുകളും 24 കഥാസമാഹാരങ്ങളും 28 ബാലസാഹിത്യകൃതികളും 

രചിച്ചിട്ടുണ്ട്. 1976ല്‍ കേന്ദ്ര ഗവണ്‍മെന്റ് പത്മശ്രീ നല്‍കി ആദരിച്ചു.ജബല്‍പൂര്‍ യൂണിവേഴ്‌സിറ്റി ഡി-ലിറ്റ് ബിരുദവുംനല്‍കി.

പ്രധാന കൃതികള്‍: സമുദ്രനീല്‍, ആകാശനീല്‍, നിര്‍ജന പൃഥ്വി, ഏയിതോസേദീന്‍, ബലേഗ്രാസ്, അഗ്നിപരീക്ഷ, 

ശ്രേഷ്ഠ ഗല്പ, ശശിബാബൂര്‍ സന്‍സാര്‍, പ്രഥമ പ്രതിശ്രുതി, സുവര്‍ണ്ണലത, ബഗുള്‍ കഥ.

പുരസ്‌കാരങ്ങള്‍: ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം, രവീന്ദ്ര പുരസ്‌കാരം, കല്‍ക്കത്ത സര്‍വ്വകലാശാലാ പുരസ്‌കാരം,

മോത്തിലാല്‍ പുരസ്‌കാരം.

1995 ജൂലൈ 13ന് അന്തരിച്ചു.


രാധാകൃഷ്ണന്‍ അയിരൂര്‍: വിവര്‍ത്തകന്‍.

1959ല്‍ പത്തനംതിട്ട ജില്ലയിലെ അയിരൂരില്‍ ജനനം. മധുര കാമരാജ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും

ബി.കോം ബിരുദം. മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും ജേര്‍ണ്ണലിസത്തില്‍ ഡിപ്ലോമ.ഇന്ത്യന്‍ ഭാഷകളില്‍നിന്ന് നിരവധി വിവര്‍ത്തനങ്ങള്‍മലയാളത്തിലേക്ക് നിര്‍വ്വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ കോപ്പിറൈറ്ററായി ജോലി ചെയ്യുന്നു.

വിലാസം: 189 ജി, സാവിത്രി നഗര്‍, ന്യൂഡല്‍ഹി - 110 017.



Grid View:
-25%
Quickview

Mrunaliniyute Makal

₹124.00 ₹165.00

സംശയത്തിന്റെ സർപ്പദംശനം  ആളുകളുടെ ജീവിതം എങ്ങനെ മാറ്റിമറിക്കുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ് ആശാപൂർണാദേവിയുടെ ഈ നോവൽ.മൃണാളിനിയുടെയും അവളുടെ ഏകപുത്രി പല്ലവിനിയുടെയും ജീവിതസംഘർഷങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടാണ് ഈ നോവൽ എഴുതപ്പെട്ടിട്ടുള്ളത്.ഓജസ്സും ലാളിത്യവുമുള്ള ഭാഷയിൽ ജീവിതത്തിന്റെ സങ്കീർണതകൾ അനായാസം വരച്ചുകാട്ടാനുള്ള  ആശാപൂർണാദേവിയുടെ കഴിവ് ഈ..

Showing 1 to 1 of 1 (1 Pages)