Ashtamoorthy
അഷ്ടമൂര്‍ത്തി
1952-ല്‍ തൃശ്ശൂര്‍ ജില്ലയിലെ ആറാട്ടുപുഴയില്‍ ജനനം.കേരളവര്‍മ്മ കോളേജില്‍നിന്ന് ബിരുദം.
പുരസ്‌കാരങ്ങള്‍: 1982ലെ കുങ്കുമം അവാര്‍ഡ് - റിഹേഴ്‌സല്‍ ക്യാമ്പ് (നോവല്‍), 1992-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് - 'വീടു വിട്ടുപോകുന്നു' (ചെറുകഥാസമാഹാരം). ഇപ്പോള്‍ തൃശ്ശൂരിലുള്ള എസ്.എന്‍.എ. ഔഷധശാലയില്‍ ജോലി.
Kathanavakam-Malayalathinte Ishta Kathakal - Ashtamoorthy
A part of Kathanavakam , ഭാവാത്മകമായി വാക്കുകൾ സന്നിവേശിപ്പിക്കുന്നതിന്റെ ഏകാഗ്രതയാണ് അഷ്ടമൂർത്തികവിതകളെ വേറിട്ട് നിറുത്തുന്നത് . അന്തരീക്ഷ വിന്യാസത്തിന്റെ ഔചിത്യങ്ങളിലൂടെ നിവരുന്ന കഥകൾ. സുഖകരമായ അനുഭൂതിവിശേഷങ്ങളിൽ വിലയം കൊള്ളുന്ന കഥാഖ്യാനങ്ങൾ, ലാളിത്യത്തിലും സത്തയിലും മാസമരികത്വം തുളുമ്പുന്ന ഭാഷ...
Neermathalam Vadiya Kaalam
A book by Ashtamoorthy , കളങ്കമില്ലാത്ത നേരറിവിന്റെ ഭാഷ്യങ്ങള്‍, ബാഹ്യമായ കേവലവിഷയങ്ങളില്‍പോലും ദാര്‍ശനിക കമാനങ്ങളുടെ വിശകലനങ്ങള്‍. പറയേണ്ടത് പറയേണ്ട സമയത്ത് പറയാന്‍ കഴിഞ്ഞതിന്റെ ചാരുത നിറഞ്ഞ ആലേഖനങ്ങള്‍ കരടുകളില്ലാത്ത സ്നേഹാര്‍ദ്രമായ മനസ്സിന്റെ വിശുദ്ധി പോലെ, വളച്ചുകെട്ടലുകളില്ലാത്ത നേരിന്റെ നോട്ടപ്പാടുകള്‍...
Aarkkuvenam Ezhuthukarane
Books By:Ashamoorthyഹൃദയശൂന്യവും കാരുണ്യരഹിതമായ ഒരു മുതലാളിത്തസമൂഹത്തിൽ എഴുത്തുകാരന് എന്തു പങ്കാണ് വഹിക്കാനുള്ളത്? വർണ്ണപ്പൊലിമകളിൽ ആർക്കും വേണ്ടാത്ത ഒരു തിരസ്കൃതനാണയാൾ. എന്നാൽ എഴുത്തുകാരന് വേണ്ടത് മാനുഷികതകളിൽ തുളച്ചു കയറുന്ന കണ്ണുകളാണ്. ജീവിത മൂല്യങ്ങളുടെ അവശേഷിപ്പുകൾ മാത്രമാണ്‍ അയാളുടെ കൈമുതൽ. മൂല്യബോധത്തിന്റെയും ധാർമികതയുടെയും സമന്വയമാണത്. നമുക..