Babu Parackel

ബാബു പാറയ്ക്കല്
ചങ്ങനാശ്ശേരി മാടപ്പള്ളിയില് ജനനം.
പിതാവ്: മേലേമല വലിയവീട്ടില് പാറയ്ക്കല് മത്തായി വറുഗീസ്. മാതാവ്: സാറാ വറുഗീസ്.
വിദ്യാഭ്യാസം നാട്ടിലും ബോംബെയിലും ന്യൂയോര്‍ക്കിലും. പതിനെട്ടാമത്തെ വയ ില് മനോരാജ്യം വാരികയില് ആദ്യത്തെ കൃതി പ്രസിദ്ധീകരിച്ചുകൊണ്ട് സാഹിത്യരംഗത്ത് പ്രവേശിച്ചു. നിരവധി ചെറുകഥകള്‍, കവിതകള്‍, ലേഖനങ്ങള്‍ സമകാലീന മാസികകളില് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൃതികള്: നിറങ്ങളില് ജീവിക്കുന്നവര് (നോവല്), മന ില് സൂക്ഷിച്ച കഥകള് (കഥ), മഞ്ഞില് വിരിഞ്ഞ റഷ്യ (യാത്രാവിവരണം).
ആദ്യത്തെ ഷോര്ട്ട്ഫിലിം, 'ഇന്സൈറ്റ്' (42 മിനിറ്റ്) കഥയും രചനയും സംഭാഷണവും
സംവിധാനവും ചെയ്തു. ന്യൂയോര്ക്കില് നിന്നും പ്രസിദ്ധീകരിക്കുന്ന ഓണ്ലൈന് പത്രമായ 'ഇ മലയാളി'യില്
'നടപ്പാതയില് ഇന്ന്' എന്ന കോളം സമകാലീന സംഭവങ്ങളെ പ്രതിപാദിച്ച് എഴുതിക്കൊണ്ടിരിക്കുന്നു. വിവിധ സാഹിത്യ, സാംസ്കാരിക സംഘടനകളില് അംഗമാണ്. എഴുത്തില് സജീവം.
ന്യൂയോര്ക്ക് മെട്രോയില് ഉദ്യോഗസ്ഥനായിരുന്നു. റിട്ടയര്‍മെന്റിനുശേഷം ഭാര്യ ലൗലിയോടും (മൂവാറ്റുപുഴ ഇടയത്തൂട്ടു കുടുംബാംഗം) മകന് ബോബിയോടും കൂടി ന്യൂയോര്ക്ക് ഫ്ളോറല് പാര്ക്കില് സ്ഥിരതാമസം.
Rail Chakrangal റെയിൽ ചക്രങ്ങൾ
റെയിൽ ചക്രങ്ങൾ by ബാബു പാറയ്ക്കൽ ബാബു പാറയ്ക്കലിന്റെ കഥകളിൽ സ്നേഹശൂന്യമായ നമ്മുടെ കാലത്തെക്കുറിച്ചുള്ള ആധികളാണുള്ളത്. ഓരോ കഥയിലേയും കഥാപാത്രങ്ങൾ ഏതെല്ലാമോ പരിസരങ്ങളിൽ നിന്നും തിരസ്കരിക്കപ്പെട്ടവരോ അർഹമായ എന്തെല്ലാമോ കാര്യങ്ങൾ ..


