Balachandran Pallippuram

ബാലചന്ദ്രന്‍ പള്ളിപ്പുറം
ബാലചന്ദ്രന്‍ പി. യശ്ശശരീരനായ പ്രൊഫ.എം. ഇന്ദുചൂഡന്‍, ശ്രീമതി.പി.എസ്. വിമലാദേവി എന്നിവരുടെ മകനായി
1958 മാര്‍ച്ച് 2-ാം തിയതി എറണാകുളം ജില്ലയില്‍ ജനിച്ചു. സസ്യശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം, എം.ഫില്‍ എന്നിവ നേടി. 1980 മുതല്‍ 2014 വരെ ഗുരുവായൂര്‍ ശ്രീകൃഷ്ണകോളേജില്‍ സസ്യശാസ്ത്രാദ്ധ്യാപകന്‍ ആയിരുന്നു. തുടര്‍ന്ന് പന്ത്രണ്ട് വര്‍ഷം വകുപ്പ് അദ്ധ്യക്ഷനായി ജോലി നോക്കി. ആത്മഗതം (സാഹിത്യസമാഹാരം), കൈമാറ്റം, സത്യമോ മിഥ്യയോ? (കഥകള്‍), കാവ്യസംഗമം (കവിത) എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍.
ഭാര്യ: ആശാദേവി. എം. (ഗവ. ഹൈസ്‌കൂള്‍ അദ്ധ്യാപിക)
മകള്‍: അമ്മു ബാലചന്ദ്രന്‍
(വിവാഹിത. അമേരിക്കയില്‍ താമസം)
ബാലചന്ദ്രന്‍ പള്ളിപ്പുറം എന്നത് തൂലികനാമമാണ്.
വിലാസം: Pinnacle Residency, Tower-III,
Flat - 404, Ayyanthole, Thrissur-3
Mobile : 9539032723
Email : p.balachandran58@gmail.com
Vanambadi
Poems by, Balachandran Pallipuram , കുറുങ്കവിതകളുടെ വാങ്മയ ചിത്രങ്ങൾ. താളലയ സമന്വയത്തിന്റെ ലാളിത്യ നിറവ്. ഇരുപത്തിനാല് കവിതകളും 101 കവിതാനുറുങ്ങുകളും ഉൾകൊള്ളുന്ന സമാഹാരം. ..
Minnaminungukal
A book by, Balachandran Pallippuram , പ്രതീക്ഷയുടെയും പ്രത്യാശയുടെയും കാത്തിരിപ്പിനായി ജന്മത്തിന്റെയും കർമ്മത്തിന്റെയും നന്മക്കായി അകതളിരിൽ വിരിയുന്ന ജ്ഞാനതാളങ്ങൾക്കായി ഉയർന്ന ദർശന സാഫല്യത്തിനായി ആറ്റുനോറ്റ കവിതകൾ.<br> - ബാലചന്ദ്രൻ പള്ളിപ്പുറം</p><..
Kavyasangamam
Poem by Balachandran Pallippuram , ദീർഘവും ദുർഘടവുമായ ജീവിതപാതയിൽ ബഹുദൂരം സഞ്ചരിച്ചു കഴിയുമ്പോൾ, അങ്ങനെ തേടുന്ന അനുഭവസമ്പത്തിൽ നിന്നുറവെടുക്കുന്ന പക്വതയിൽ നിന്നു മാത്രമേ ഇങ്ങനെയൊരു പൂ വിടരു. കവനകലയിൽ ഇളംതലമുറയ്ക്കൊപ്പം നില്ക്കുമ്പോഴും ലോകജീവിതാഭിവീക്ഷണത്തിൽ ശ്രീ. ബാലചന്ദ്രൻ വേറിട്ടു നിൽക്കുന്നു. പ്രൊഫ. കെ. വി. രാമകൃഷ്ണൻ..
Sathyamo? Midhyayo?
Stories by Balachandran Pallippuramവെളിച്ചം വിതറുന്ന കഥകൾ ചിന്തകളുടെ നൈർമല്യത്തിൽനിന്നാണ് നല്ല കഥകളുടെ പിറവി. അവ നന്മ പ്രസരിപ്പിക്കുന്നു. വ്യക്തിസത്തയുടെയും സമൂഹത്തിന്റെയും ഉൾക്കാമ്പ് തേടുന്ന എഴുത്തുകാരൻ കാലത്തിന് നല്കുന്ന ദിശാബോധമാണ് ഈ കഥാസമാഹാരം. അതൊരു അധ്യാപകന്റെ സർഗ്ഗാത്മകസാക്ഷ്യങ്ങൾ കൂടിയാകുന്നു...
Kaimattam
Stories by Balachandran Pallippuram , കഥയുടെ മർമ്മം അനുഭവത്തിന്റെ പ്രത്യക്ഷ വർണ്ണങ്ങളാണ്. ചുറ്റുവട്ടത്തിന്റെ ആകുലതകളിൽ മനസ്സ് ചേർത്തുവെക്കുമ്പോൾ ലഭ്യമാകുന്ന വൈകാരികതലം. സാമൂഹികതയുടെയും സാംസ്‌കാരിക വിനിമയത്തിന്റെയും വ്യഥയറിഞ്ഞ കഥാകാരൻ. ഉള്ളം തപിക്കുമ്പോൾ എഴുതാതെ വയ്യ എന്നോര്മിപ്പിക്കുന്ന കൃതിയാണിത്. സമകാലത്തിന്റെ നേർപതിപ്പുകളായ ചില ജീവിത പരിസരങ..