Balan Elookkara
ബാലൻ ഏലൂക്കര
എറണാകുളം ജില്ലയില്‍ ആലുവ ഏലൂക്കര എന്ന ഗ്രാമത്തില്‍ ജനനം. വിദ്യാഭ്യാസം: എല്‍.പി.എസ്. കിഴക്കേ കടുങ്ങല്ലൂര്‍ ആലുവ ശ്രീശങ്കര കോളേജില്‍നിന്ന് ബിരുദം. ബാലജനസഖ്യം, പുരോഗമന കലാസാഹിത്യസംഘം, നാട്ടരങ്ങ് എന്നീ പുരോഗമന പ്രസ്ഥാനങ്ങളിലൂടെ കാവ്യരംഗത്ത് പ്രവേശിച്ചു.റവന്യൂ വകുപ്പില്‍നിന്ന് സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറായി വിരമിച്ചു. ഇപ്പോള്‍ സാഹിത്യ സാംസ്‌കാരിക രംഗത്ത് സജീവം.
Uthsavam
Uthsavam Written by Balan Elookkara , പ്രകൃതിസ്നേഹവും ശാസ്ത്രവീക്ഷണവും ഗുരുഭക്തിയും ഈശ്വരവിചാരവും ഗ്രാമചൈതന്യവും തുടിക്കുന്ന കവിതകൾ. മഴയും പ്രപഞ്ചവും തിരുവോണവും പുഴയും കണ്ണനും രാധയും വൈലോപ്പിള്ളിയും മാനവവംശത്തിന്റെ ആഹ്ലാദപൊലിമകളും സനാതനമൂല്യങ്ങളും ഒപ്പം നർമത്തിന്റെ കാവ്യമേമ്പൊടികളും...