Banabhattan
ബാണഭട്ടന്‍
ഏഴാം നൂറ്റാില്‍ ബീഹാറിലെ ഛപ്ര ജില്ലയില്‍ പെടുന്ന പ്രിതികൂടയില്‍ വത്സഗോത്രത്തില്‍ ജനനം. ചിത്രഭാനുവും രാജദേവിയുമാണ് മാതാപിതാക്കള്‍. ഹര്‍ഷവര്‍ദ്ധനന്‍റെ (686647 ഇഋ) സദസ്സിലെ സംസ്കൃത പണ്ഡിതനും ആസ്ഥാന കവിയുമായിരുന്നു. ഹര്‍ഷന്‍റെ ജീവചരിത്രം പ്രധാന വിഷയമായ ഹര്‍ഷചരിതം, കാദംബരി എന്നിവയാണ് പ്രധാനകൃതികള്‍.
മണ്ടൂര്‍ സുകുമാരന്‍:
1948 മാര്‍ച്ച് 11-ാം തിയ്യതി കണ്ണൂരില്‍ ജനനം. സംസ്കൃതം, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍ ബിരുദാനന്തര ബിരുദവും തമിഴില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്. ഗുരുകുല രീതിയിലുള്ള അഭ്യസനത്തിലൂടെ ജ്യോതിഷത്തില്‍ നല്ല പരിജ്ഞാനം സമ്പാദിച്ചു. സംസ്കൃത ക്ലാസ്സിക് ഗദ്യകൃതികളായ ദശകുമാരചരിതം, വാസവദത്ത, കാദംബരി എന്നിവ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു. പറശ്ശിനിക്കടവ് ആയൂര്‍വ്വേദ മെഡിക്കല്‍ കോളേജിന്‍റെ ആരംഭം മുതല്‍ പതിനാറു വര്‍ഷം അവിടെ സംസ്കൃതാധ്യാപകനായിട്ടാണ്
ജോലിയില്‍നിന്ന് വിരമിച്ചത്.
Harshacharitham
ബാണഭട്ടന്‍ഏഴാം നൂറ്റാണ്ടില്‍ ഉത്തരേന്ത്യയിലെ ചക്രവര്‍ത്തിയായിരുന്ന ഹര്‍ഷവര്‍ദ്ധനന്‍റെ പണ്ഡിത സദസ്സിലെ പ്രമുഖനായിരുന്ന ബാണഭട്ടന്‍റെ പ്രസിദ്ധമായ കൃതി. ഭാരതീയ സാഹിത്യത്തിലെ ഗദ്യാഖ്യായികാസമ്പ്രദായത്തെ പൂര്‍ണ്ണമായും പ്രതിനിധാനം ചെയ്യുന്ന ഗ്രന്ഥം. ആഖ്യായികയ്ക്ക് ആചാര്യന്മാര്‍ നിര്‍ദ്ദേശിച്ച ലക്ഷണങ്ങള്‍ ഒത്തിണങ്ങിയ ഗദ്യരചനയായി ഹര്‍ഷചരിതം പരിഗണിക്കപ്പെട്ടു..