Bankim chandra chatterjee

Bankim chandra chatterjee

കവി, പത്രപ്രവര്‍ത്തകന്‍, അധ്യാപകന്‍, ന്യായാധിപന്‍. വന്ദേമാതരത്തിന്റെ രചയിതാവ് എന്ന നിലയില്‍ പ്രശസ്തന്‍. ഇന്ത്യയുടെ സ്വാതന്ത്ര്യസമരപ്രവര്‍ത്തകര്‍ക്ക് പ്രചോദനമായ ഈ ഗാനം പിന്നീട് ഭാരതത്തിന്റെ ദേശീയ ഗീതമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 1838ല്‍ കൊല്‍ക്കത്തയിലെ കംടാല്‍പാടയില്‍ ജനനം. യാദവ് ചന്ദ്രചതോപാദ്ധ്യായയുടെയും ദുര്‍ഗ്ഗാദേവിയുടെയും മകന്‍. ഭാരതചരിത്രത്തിലെ ആദ്യ ബി.എ. ബിരുദം നേടിയ വ്യക്തി. കൊല്‍ക്കത്തയിലെ മൊഫ്‌സി കോളേജിലും പ്രസിഡന്‍സി കോളേജിലും പഠനം. ദുര്‍ഗ്ഗേശനന്ദിനി, കപാലകുണ്ഡല വിഷവൃക്ഷം, കൃഷ്ണ കാന്തന്റെ മരണപത്രം, ദേവി ചൗധുറാണി, സീതാ രാമന്‍ തുടങ്ങി പതിനഞ്ചിലധികം കൃതികള്‍. ഡെപ്യൂട്ടി മജിസ്‌ട്രേറ്റ്, ഡെപ്യൂട്ടി കളക്ടര്‍, ബംഗാള്‍ ഗവണ്മെന്റിന്റെ അസിസ്റ്റന്റ് സെക്രട്ടറി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ലീല സര്‍ക്കാര്‍: 

1934ല്‍ ജനനം. ബംഗാളിയായ ദീപേഷ് സര്‍ക്കാരുമായുള്ള വിവാഹം വിവര്‍ത്തന സാഹിത്യത്തിലേക്കുള്ള ചവിട്ടുപടിയായി. ബംഗാളിയില്‍നിന്ന് അസംഖ്യം കൃതികള്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു. 1993ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, 2000-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ബംഗാളി-മലയാളം നിഘണ്ടുവിന് 2011ലെ സി.പി. മേനോന്‍ മെമ്മോറിയല്‍ അവാര്‍ഡ് എന്നിവ ലഭിച്ചു. ഇപ്പോള്‍ മുംബൈയില്‍ താമസം. ആരണ്യകം, അപുവിനോടൊത്തുള്ള എന്റെ ദിനങ്ങള്‍, അപുവിന്റെ ലോകം, അപരാജിതന്‍, ഇച്ഛാമതി, ഹൃദയം, രണ്ട് വീട്, ജാരന്‍, ഫ്രഞ്ച്‌ലവര്‍, എന്റെ പെണ്‍കുട്ടിക്കാലം, പഥേര്‍ ദാബി, കാട്ടിലും മേട്ടിലും, മുത്തുച്ചിപ്പികൊണ്ടൊരു വഞ്ചി, ചാരുലത, ദേവദാസ്, മുകുന്ദന്റെ താളിയോലകള്‍, ആനന്ദമഠം തുടങ്ങിയ വിവര്‍ത്തനകൃതികള്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു.




Grid View:
-25%
Quickview

Anandamadam

₹139.00 ₹185.00

പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷ്കാർക്കെതിരെ സായുധ പോരാട്ടം നടത്തി വിജയം നേടിയ സന്ന്യാസിസമൂഹത്തിന്റെ കഥ .ഭാരതത്തിന്റെ സനാതനധർമവും നീതിയും വീണ്ടെടുക്കാൻ സന്താനങ്ങൾ എന്നറിയപ്പെടുന്ന സന്ന്യാസിവിഭാഗത്തിന്റെ ബലിദാകഥയാണിത് .മഹേന്ദ്രൻ , കല്യാണി ,അവരുടെ മകൾ സുകുമാരി എന്നിവരുടെ ജീവിതഗതികളിലൂടെ ഇന്ത്യയുടെ ഇരുണ്ട ഒരു കാലത്തെ അനാവരണം ചെയുന്ന കൃതി . വന്ദേമാ..

Showing 1 to 1 of 1 (1 Pages)