Budhadev Guha

1936ല്‍ കല്‍ക്കത്തയില്‍ ജനനം.ആധുനിക ബംഗാളി സാഹിത്യത്തിലെ തലയെടുപ്പുള്ള എഴുത്തുകാരനായ ബുദ്ധദേവ് ഗുഹ കല്‍ക്കത്തയിലെ പേരുകേട്ട ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റു കൂടിയാണ്. 'ജംഗള്‍ മംഗള്‍' എന്ന കഥാസമാഹാരവുമായി സാഹിത്യ രംഗത്തു പ്രവേശിച്ചു. നാല്പതിലധികം പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നായാട്ടും സംഗീതവും ചിത്രരചനയുമാണ് ഹോബി. വനങ്ങളും ആദിവാസി കളുമില്ലാത്ത ഗുഹയുടെ കഥകളും നോവലുകളും
ചുരുക്കമാണ്. കുട്ടികള്‍ക്കുവേണ്ടി നിരവധി കഥകള്‍ നായാട്ടിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. 1977ല്‍ ആനന്ദബസാര്‍ പത്രഗ്രൂപ്പ് ഏര്‍പ്പെടുത്തിയ സാഹിത്യപുരസ്‌കാരം ഗുഹയ്ക്കു ലഭിച്ചു. നല്ലൊരു സഞ്ചാരിയാണ് ഗുഹ. ഗായികയായ രിതു ഗുഹയാണ് പത്‌നി. രണ്ടു പെണ്‍മക്കള്‍.
വിലാസം: Chartered Accountant, 12-Waterloo Street, Calcutta-69
Jaran
ആരെയും ആര്‍ക്കുവേണമെങ്കിലും പ്രാപിക്കാമായിരുന്ന ഒരു കാലത്ത് സ്വന്തം അമ്മയെ ഒരു ബ്രാഹ്മണന്‍ കൂട്ടിക്കൊണ്ടു പോകുന്നത് ശ്വേതകേതു നിസ്സഹായതയോടെ നോക്കിനിന്നു. തന്റെ പിതാവായ ഉദ്ധാലകന്റെ നിസഹായവസ്ഥ കണ്ട് വിവാഹിതര്‍ക്കായി പില്‍ക്കാലത്ത് അയാള്‍ കടുത്ത നിയമം സൃഷ്ടിച്ചു. ഹൈതിഹ്യത്തില്‍ നിന്ന് വര്‍ത്തമാനകാലത്തിലെ �അരി�യുടെയും �കിഷ� യുടെയും �പിക്കു� വിന്റെയും ..