C Ganesh
സി. ഗണേഷ്
കഥാകൃത്ത്, നോവലിസ്റ്റ്, അധ്യാപകന്‍.പാലക്കാട് ജില്ലയിലെ മാത്തൂരില്‍ ജനനം.മാതൃഭൂമി ബാലപംക്തിയില്‍ എഴുതിത്തുടങ്ങി. കേരള സാഹിത്യ അക്കാദമിയുടെ സഹായത്തോടെ ആന്ധ്രയിലേയും കേരളത്തിലേയും തോല്‍പ്പാവക്കൂത്തിനെക്കുറിച്ച് പഠനം നടത്തി. കഥാസമാഹാരങ്ങളും നോവലുകളുമായി പത്ത് കൃതികള്‍.
കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ്. കല്‍പാത്തി രഥോത്സവത്തെക്കുറിച്ചുള്ള പ്രോജക്റ്റില്‍ റിസര്‍ച്ച് ഫെലോയായിരുന്നു. പ്രശസ്ത നരവംശകാരന്‍ ബ്രൂസ് കാപ്‌ഫെററുടെ നിര്‍ദേശത്തില്‍ ഓണത്തല്ലിനെക്കുറിച്ച് ഡോക്യുമെന്ററി നിര്‍മിച്ചു. ഇപ്പോള്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍.
പുരസ്‌കാരങ്ങള്‍: മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി പുരസ്‌കാരം, കൊച്ചുബാവ പുരസ്‌കാരം.
Nadan Kerala Express
Travelogue about the tastes of Kerala by C. Ganeshകാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നാടൻ ഭക്ഷണത്തിൻറെ വ്യത്യസ്തമായ രുചികൾ തേടിയുള്ള ഒരാളുടെ യാത്രാനുഭവമാണ്. തട്ടുകടകളിലും നാടൻ ഹോട്ടലുകളിലും കയറിയിറങ്ങി പലതരം ഭക്ഷണരുചികളുടെ കൊതിയൂറുന്ന രസാനുഭൂതികൾ ഈ പുസ്തകം അടയാളപ്പെടുത്തുന്നു...