C N Hariharan
സി.എന്‍. ഹരിഹരന്‍
എഴുത്തുകാരന്‍, അധ്യാപകന്‍.1938 മാര്‍ച്ച് 27ന് ജനനം. അച്ഛന്‍ : നാരായണന്‍. അമ്മ: ലക്ഷ്മിയമ്മാള്‍ വിദ്യാഭ്യാസം : സെന്റ് ആന്റണീസ് പ്രൈമറി സ്‌കൂള്‍ വള്ളിച്ചിറ, ശക്തിവിലാസം മിഡില്‍ സ്‌കൂള്‍ ഇടനാട്, സെന്റ് തോമസ് ഹൈസ്‌കൂള്‍ പാലാ, സെന്റ് തോമസ് കോളേജ് പാലാ, സെന്റ് തോമസ് ട്രെയ്‌നിംഗ് കോളേജ് പാലാ.വിദ്യാഭ്യാസ യോഗ്യതകള്‍:ബി.എസ്‌സി, ബി.എഡ്.ഗവ. ഹൈസ്‌കൂള്‍ കാഞ്ഞിരപ്പള്ളി, ഗവ. ഹൈസ്‌കൂള്‍ കല്ലാര്‍ (ഇടുക്കി), ഹെഡ്മാസ്റ്റര്‍ - ഗവ. യു.പി. സ്‌കൂള്‍ അയ്യര്‍കുളങ്ങര (വൈക്കം), ഹെഡ്മാസ്റ്റര്‍ - ഗവ. യു.പി. സ്‌കൂള്‍ മണ്ണയ്ക്കനാട്, ഹെഡ്മാസ്റ്റര്‍ - ഗവ.എച്ച്.എസ്. കുറ്റിപ്ലാങ്ങാട് (ഇടുക്കി), ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രാമപുരം (കോട്ടയം) എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. 1993ല്‍ റിട്ടയര്‍ ചെയ്തു.അതിനുശേഷം പ്രിന്‍സിപ്പല്‍ - ലേബര്‍ ഇന്ത്യ സി.ബി.എസ്.ഇ. ഗുരുകുലം പബ്ലിക് സ്‌കൂള്‍ (മരങ്ങാട്ടുപിള്ളി), പഞ്ചായത്ത് മെംബര്‍ വള്ളിച്ചിറ വെസ്റ്റ് വാര്‍ഡ് (കരൂര്‍ പഞ്ചായത്ത്) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
കൃതികള്‍: മറന്നതില്ല, അവിവാഹിതയായ വിധവ, പുനര്‍ജ്ജന്മം (നോവല്‍), ആഗി (നോവല്‍)
ഭാര്യ: കെ. പൊന്നമ്മാള്‍ (റിട്ട. ടീച്ചര്‍).
മകള്‍: അമ്മിണി വേലായുധന്‍. ജാമാതാവ്: എം.സി. വേലായുധന്‍ (ചീഫ് എന്‍ജിനീയര്‍, മര്‍ച്ചന്റ് നേവി)
മകന്‍: രാജു ഹരിഹരന്‍ B.Sc, M.S.W., LL.B (Advocate, Pala)
പേരക്കുട്ടികള്‍: രാജേശ്വരി വേലായുധന്‍ (ആ.ഠലരവ),
മഹേഷ് വേലായുധന്‍ (B.Tech 4-ാം വര്‍ഷ വിദ്യാര്‍ത്ഥി),
സുവര്‍ണ്ണരേഖ രാജു (8-ാം സ്റ്റാന്‍ഡേര്‍ഡ് വിദ്യാര്‍ത്ഥിനി)
വിലാസം: 'ചൈതന്യ', വള്ളിച്ചിറ പി.ഒ., പാലാ - 686 574
ഫോണ്‍: 8547675870
Oru Headmasterude Kuthippum Kithappum
A book by C.N. Hariharan , അധ്യാപകനില്‍നിന്നും പ്രഥമ അധ്യാപകനിലേക്കുള്ള ഔദ്യോഗിക ജീവിതത്തിന്‍റെ അനുഭവങ്ങള്‍. സത്യസന്ധനും സ്നേഹനിര്‍ഭരനുമായ വ്യക്തി വിദ്യാര്‍ത്ഥിസമൂഹത്തിനും അധ്യാപകര്‍ക്കും നല്‍കുന്ന ജീവിതമാതൃക. കൃത്യനിഷ്ഠതയും അര്‍പ്പണബോധവും ആത്മാര്‍ത്ഥതയും ചേര്‍ന്ന ഒരധ്യാപകശ്രേഷ്ഠന്‍റെ കര്‍മ്മകാണ്ഡം...