Catherine Merridale
കാതറിന്‍ മെറിഡേല്‍
ബ്രിട്ടനില്‍ ജനനം. അമേരിക്കന്‍ പൗരത്വം. റഷ്യന്‍ ചരിത്രത്തില്‍ ഡോക്ടറേറ്റ്. ലണ്ടനിലെ ക്യൂന്‍ മേരി കോളേജില്‍ പ്രൊഫസര്‍. നൈറ്റ് ഓഫ് സ്റ്റോണ്‍, ഡെത്ത് ആന്റ് മെമ്മറി ഇന്‍ ട്വന്റിയെത്ത് സെഞ്ച്വറി റഷ്യ (ന്യൂയോര്‍ക്ക്), കള്‍ച്ചര്‍ ആന്റ് കോംപാറ്റ് മോട്ടിവേഷന്‍ (ലന്‍), ലൈഫ് ആന്റ് ഡെത്ത് ഇന്‍ ദി റെഡ് ആര്‍മി 1939-1945 (ന്യൂയോര്‍ക്ക്) തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
വിവര്‍ത്തനം: രമാമേനോന്‍
തൃശൂരില്‍ ജനനം. മുപ്പതു വര്‍ഷത്തോളം അഹമ്മദാബാദില്‍ സ്‌കൂള്‍ അധ്യാപികയായിരുന്നു. പരേതനായ പുത്തേഴത്ത് രാമന്‍ മേനോന്റെ മകള്‍. ആദ്യത്തെ കുങ്കുമം ചെറുകഥാ അവാര്‍ഡ് ലഭിച്ചു. മുപ്പതിലേറെ പുസ്തകങ്ങള്‍ ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
Lenin Russian Viplavathilekku
സ്വിറ്റ്‌സർലണ്ടിൽനിന്ന് യുദ്ധകാലഘട്ടത്തിൽ റഷ്യൻ വിപ്ലവത്തിനുവേണ്ടി ലെനിനും സഹയാത്രികരും ശത്രുരാജ്യമായ ജർമനിയിലൂടെ അടച്ചിട്ട ഒരു കമ്പാർട്ടുമെന്റിൽ സാഹസികമായ ഒരു തീവണ്ടിയാത്ര നടത്തുന്നു. ആ സഞ്ചാരപഥങ്ങളുടെ ഉദ്വെഗജനകമായ വിവരങ്ങളോടൊപ്പം ലെനിന്റെ അന്തർദേശിയ ബന്ധങ്ങളും ഒക്ടോബർ വിപ്ലവത്തിന്റെ അണിയറപ്രവർത്തനങ്ങളും ഒരു ബോംബ് സ്ഫോടനത്തിന്റെ ശക്തിയോടെ പ്രതിപാദ..