Chandran Poochakkad
ചന്ദ്രന്‍ പൂച്ചക്കാട്
കാസര്‍കോട് ജില്ലയിലെ പൂച്ചക്കാട് ജനനം. കീക്കാന്‍ ഗവ. യു.പി. സ്‌കൂള്‍, പള്ളിക്കര ഗവ. ഹൈസ്‌കൂള്‍,
നെഹ്‌റു ആര്‍ട്‌സ് & സയന്‍സ് കോളേജ്, ഗവ. കോളേജ് കാസര്‍കോട് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ അന്താരാഷ്ട്രതലത്തില്‍ ഒരു പ്രൊഫഷണല്‍ ഡീലാമിനേറ്ററായി അറിയപ്പെടുന്നു. തിരുവനന്തപുരത്ത് സ്ഥിരതാമസം. ഇംഗ്ലീഷ്, മലയാളം, ഭാഷകളില്‍ എഴുതുന്നു.ആദ്യ നോവല്‍ ''അദൃശ്യതയുടെ നിഴലുകള്‍'' 2007-ലെ അറ്റ്‌ലസ്-കൈരളി സാഹിത്യപുരസ്‌കാരം നേടി. അതിന്റെ ഇംഗ്ലീഷ് രചന 'Shadow of Invisible' ' 2011-ലെ ഗോവ അന്താരാഷ്ട്ര സാഹിത്യസാംസ്‌കാരിക ഉല്‍സവത്തില്‍ പ്രസിദ്ധീകരിക്കുകയും ശ്രദ്ധ നേടുകയും ചെയ്തു.'ഒരു സ്‌കൗട്ടിന്റെ ആത്മകഥ' എന്ന ഈ നോവല്‍ സ്‌ക്രിപ്റ്റ്2014ലെ ഒമ്പതാമത് തുളുനാട് നോവല്‍ അവാര്‍ഡ് കരസ്ഥമാക്കി.
കൃതികള്‍: മാക്കംവീട് ഭഗവതി (ഐതിഹ്യം, ചരിത്രം) 1997, മകരജ്യോതി (പഠനം) 1998, അദൃശ്യതയുടെ നിഴലുകള്‍
(നോവല്‍) 2011,Shadow of Invisible (Novel) 2011.
Oru Scoutinte Aathmakatha
Book By Chandran Poochakkad ഡല്‍ഹിയിലേക്കുള്ള ഒരു സ്‌കൗട്ട് യാത്രയില്‍ ചന്ദ്രു എന്ന വിദ്യാര്‍ത്ഥിയുടെ ലോകം പൊടുന്നനെ മാറിമറിയുകയാണ്. ഡല്‍ഹിയില്‍വെച്ച് അപ്രതീക്ഷ ഭാഗ്യങ്ങള്‍ അവനെ തേടിയെത്തുന്നു. എന്നാല്‍ നാട്ടിലേക്കുള്ള വഴിമധ്യേ ചമ്പല്‍ക്കാട്ടില്‍ വെച്ച് തീവണ്ടി കൊള്ളയടിക്കപ്പെടുന്നു. യാത്രക്കാരെല്ലാം നാട്ടിലേക്കു തിരിച്ചുപോയിട്ടു..