Changampuzha Krishnapillai
കാല്പനിക കവി, പ്രേമഗായകന്‍.
1911 ഒക്‌ടോബര്‍ 11ന് ഇടപ്പള്ളിയില്‍ ജനനം.
ചങ്ങമ്പുഴ പാറുക്കുട്ടിയമ്മയാണ് മാതാവ്.
പിതാവ് തെക്കേടത്ത് വീട്ടില്‍ നാരായണമേനോന്‍.
ഇടപ്പള്ളി മലയാളം പ്രൈമറി സ്‌കൂള്‍, ശ്രീകൃഷ്ണവിലാസ് ഇംഗ്ലീഷ് മിഡില്‍
സ്‌കൂള്‍, ആലുവ സെന്റ് മേരീസ് സ്‌കൂള്‍,
എറണാകുളം സര്‍ക്കാര്‍ ഹൈസ്‌കൂള്‍, സെന്റ് ആല്‍ബര്‍ട്ട്‌സ് സ്‌കൂള്‍,
എറണാകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം ആര്‍ട്ട്‌സ് കോളേജ്
എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
മലയാള സാഹിത്യത്തില്‍ ഓണേഴ്‌സ് ബിരുദം നേടി.
മഹാരാജാസില്‍ പഠിക്കുന്ന കാലത്തുതന്നെ ചങ്ങമ്പുഴ
ഒരനുഗൃഹീത കവിയായിത്തീര്‍ന്നിരുന്നു. വിദ്യാഭ്യാസ കാലഘട്ടം അവസാനിക്കും
മുന്‍പുതന്നെ ശ്രീമതി ശ്രീദേവിയമ്മയെ വിവാഹം ചെയ്തു. കടുത്ത സാമ്പത്തിക
ക്ലേശം നിമിത്തം യുദ്ധസേവനത്തിനു പോയി. രണ്ടു വര്‍ഷത്തിനുശേഷം രാജിവച്ച്
മദിരാശിയിലെ ലോ കോളേജില്‍ ചേര്‍ന്നു. പക്ഷേ പഠനം മുഴുമിക്കാതെ നാട്ടിലേക്കു
മടങ്ങി. ഇതിനിടെ മംഗളോദയം മാസികയുടെ
പത്രാധിപ സമിതി അംഗമായി. 1948 ജൂണ്‍ 17ന് അന്തരിച്ചു.
കൃതികള്‍: പാടുന്ന പിശാച്, സങ്കല്പകാന്തി, ബാഷ്പാഞ്ജലി, സ്പന്ദിക്കുന്ന
അസ്ഥിമാടം, സ്വരരാഗസുധ, വത്സല, മനസ്വിനി, രമണന്‍, കളിത്തോഴി (നോവല്‍),
ദേവഗീത, ദിവ്യഗീതം (പരിഭാഷകള്‍) തുടങ്ങി 57 കൃതികള്‍.
Ramanan
Book By Ramanan , രമണന്‍ , മലയാളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ഗ്രാമീണ വിലാപകാവ്യമാണ് രമണന്‍. ചങ്ങന്പുഴയെ പ്രസിദ്ധിയുടെ ഉയരങ്ങളിലെത്തിക്കാന്‍ ഈ കാവ്യത്തിനു കഴിഞ്ഞു. ചങ്ങന്പുഴയുടെ ആത്മമിത്രവും കവിയുമായ ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ ആത്മഹത്യയാണ് രമണന്‍റെ രചനയ്ക്കു നിദാനം. സാന്പത്തിക ഉച്ചനീചത്വങ്ങളെ കേന്ദ്രീകരിച്ചുള്ള ഈ ഭഗ്നപ്രണയകാവ്യം മലയാള കാവ..
Malayalathinte Priyakavithakal Changampuzha
Book by Changampuzhaഅതെ, ചങ്ങന്പുഴക്കവിത സാർവ്വത്രികവും സാർവ്വകാലികവുമായ കാവ്യാനുഭവമാണ്. കാലത്തെ അതിവർത്തിച്ചുകൊണ്ട് കാവ്യാസ്വാദകമാനസങ്ങളെ ഇന്നും വശീകരിക്കാൻ ആ കവിതയ്ക്ക് കഴിയുന്നു. ഒരു കാലഘട്ടത്തിൻറെ ആത്മാവ് അതിലിപ്പോഴും തുടിച്ചു നിൽക്കുന്നു. ഇപ്രകാരം നിത്യതയും ക്ഷണികതയും ഇണങ്ങിച്ചേർന്നൊന്നാകുന്നതുകൊണ്ടാണ് ആ കവിത അനുവാചകരെ അദ്വൈതാമലഭാവസ്..