Charles Dickens

Charles Dickens

ഇംഗ്ലണ്ടിലെ പോര്‍ട്ട്‌സ്മൗത്തില്‍ 1812 ഫെബ്രുവരി 7ന് ജനനം. ദാരിദ്ര്യം മൂലം വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാനാകാതെ ഫാക്ടറിയില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതനായി. കാര്യമായ ഔപചാരിക വിദ്യാഭ്യാസമൊന്നും ലഭിച്ചില്ലെങ്കിലും ഇരുപതു വര്‍ഷക്കാലം ഒരു വാരികയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചു. പതിനഞ്ച് നോവലുകള്‍, അഞ്ച് നോവെല്ലകള്‍ തുടങ്ങി നൂറുകണക്കിന് ചെറുകഥകള്‍ രചിച്ചു. വിക്‌ടോറിയന്‍ കാലഘട്ടത്തിലെ ഏറ്റവും മഹാനായ നോവലിസ്റ്റായി അദ്ദേഹം കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ നോവലുകളും ചെറുകഥകളും ഇന്നും ജനപ്രിയ സാഹിത്യസൃഷ്ടികളായി നിലനില്‍ക്കുന്നു. കുട്ടികളുടെ അവകാശങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും സാമൂഹിക പരിഷ്‌ക്കരണത്തിനും വേണ്ടി ഊര്‍ജ്ജസ്വലതയോടെ അദ്ദേഹം പോരാടി. ചാള്‍സ് ഡിക്കന്‍സിന്റെ അപാരമായ സര്‍ഗ്ഗശക്തിയെ സമകാലീനരായ ലിയോ ടോള്‍സ്റ്റോയ്, ജോര്‍ജ് ഓര്‍വെല്‍ തുടങ്ങിയ മഹാന്മാരായ നോവലിസ്റ്റുകള്‍ വാഴ്ത്തിയിട്ടുണ്ട് - പ്രത്യേകിച്ച് അതിലെ റിയലിസം, ഹാസ്യം, ഗദ്യശൈലി, അനുപമമായ സ്വഭാവചിത്രീകരണം, സാമൂഹിക വിമര്‍ശനം എന്നിവ. 1850ലാണ് ഡേവ്ഡ് കോപ്പര്‍ ഫീല്‍ഡ് പ്രസിദ്ധീകരിക്കപ്പെട്ടത്. ആത്മകഥാപരമായ നോവലായാണ് അത് കരുതപ്പെടുന്നത്. 1870 ജൂണ്‍ 9-ാം തിയതി തന്റെ അമ്പത്തിയെട്ടാമത്തെ വയസ്സില്‍ ചാള്‍സ് ഡിക്കന്‍സ് നിര്യാതനായി. വെസ്റ്റ് മിന്‍സ്റ്റര്‍ ആബിയിലെ പോയറ്റ്‌സ് കോര്‍ണറില്‍ അദ്ദേഹം അന്ത്യവിശ്രമംകൊള്ളുന്നു.


Grid View:
Randu Nagarangalude Kadha
Randu Nagarangalude Kadha
Randu Nagarangalude Kadha
-15%
Quickview

Randu Nagarangalude Kadha

₹315.00 ₹370.00

പതിനേഴാം നൂറ്റാണ്ടിലെ ഫ്രഞ്ച് വിപ്ലവത്തിന്‍റെ രക്തപങ്കിലമായ ചരിത്രപാശ്ചാതലത്തില്‍ എഴുതപ്പെട്ട നോവല്‍. ചാള്‍സ് ഡിക്കന്‍സിന്‍റെ ചരിത്രപരവും ഐതിഹാസികവുമായ കൃതി. ഇംഗ്ലീഷ് രാജഭരണത്തിന്‍റേയും ഫ്രഞ്ച് രാജഭരണത്തിന്‍റേയും അതിതീക്ഷ്ണമായ തിന്മകള്‍ പ്രഭുവാഴ്ചകളുടെ കുടിലതകള്‍ ഭൂരിപക്ഷജനതയുടെ ദൈന്യത എന്നിങ്ങനെ ഒരു സാമൂഹ്യ ചരിത്രത്തിന്‍റെ സത്യസന്ധമായ ആവിഷ്കാ..

Oliver Twist
Oliver Twist
Oliver Twist
-15%
Quickview

Oliver Twist

₹289.00 ₹340.00

കള്ളന്മാരുടെയും കൊള്ളക്കാരുടെയും ഇടയില്‍ ജന്മംകൊണ്ട് അനാഥനല്ലെങ്കിലും ജീവിതത്തില്‍ ദുരിതവും ദുഃഖവും മാത്രം അനുഭവിക്കേണ്ടിവന്ന നല്ലവനായ ഒലിവറിന്റെ കഥ. ഒരു കാലഘട്ടത്തിന്റെ ഇംഗ്ലീഷ് തെരുവുകളും ചേരികളും കുറ്റവാളി സമൂഹങ്ങളും വിശുദ്ധനായ ഒലിവറും എല്ലാം ചേര്‍ന്ന കഥയുടെ ഒരു മാസ്മരിക ലോകം തുറന്നിടുന്നു. വിജയം എന്നും നന്മയുടെ പക്ഷത്താണെന്ന് ഉദ്‌ഘോഷിക്കുന്ന ചാ..

David Copperfield
David Copperfield
David Copperfield
-15%
Quickview

David Copperfield

₹451.00 ₹530.00

BOOK BY k.p. Balachandran  ,  സ്‌നേഹസമ്പന്നരായ മാതാപിതാക്കള്‍ക്കെന്ന പോലെ എന്റെ ഉള്ളിന്റെയുള്ളില്‍ അനുതാപമുണര്‍ത്തുന്ന ഒരു പിഞ്ചുബാലനുണ്ട്. അവന്റെ പേരാകുന്നു. 'ഡേവിഡ് കോപ്പര്‍ഫീല്‍ഡ്' -എന്ന ചാള്‍സ് ഡിക്കന്‍സ് എഴുതി. ഡിക്കന്‍സിന്റെ ആത്മകഥാംശം ഏറ്റവുമധികം നിറഞ്ഞു നില്‍ക്കുന്ന കൃതി. വെണ്മ മാത്രം മനസ്സില്‍ അവശേഷിപ്പിക്കുന്ന ഒരു ജീവി..

Showing 1 to 3 of 3 (1 Pages)