Daniel Defoe
നോവലിസ്റ്റ്, ജേര്‍ണലിസ്റ്റ്. ലണ്ടനില്‍ ജനനം.
വ്യാപാര താല്‍പര്യങ്ങള്‍ ഡിഫോയെ രാഷ്ട്രീയ ത്തിലെത്തിച്ചു. രാജാധികാരവുമായി
ഇണങ്ങിയും പിണങ്ങിയും എഴുതിയ രാഷ്ട്രീയലേഖനങ്ങളും ലഘുലേഖകളും
പരിഹാസകവനങ്ങളും ഡിഫോയുടെ പ്രശസ്തി വര്‍ദ്ധിപ്പിച്ചു. ഇംഗ്ലീഷ്
പത്രപ്രവര്‍ത്തനത്തിന്റെ പിതാവായി ജനങ്ങള്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചു.
പലപ്പോഴും ജയില്‍വാസം വരിച്ചു. 1702ല്‍ പ്രസിദ്ധം
ചെയ്ത ഒരു ലഘുലേഖയുടെ പേരില്‍ രാജ്യദ്രോഹ
കുറ്റം ചുമത്തി ഒരു മരച്ചട്ടത്തില്‍ കയ്യും കാലും പുറത്തുകാണത്തക്കവിധം
ബന്ധിച്ച് ലണ്ടനിലെ
നഗരങ്ങളില്‍ മൂന്നു ദിവസം പ്രദര്‍ശിപ്പിക്കാനും തുടര്‍ന്നു
തടവിലിടാനുമായിരുന്നു ഉത്തരവ്. ബന്ധിതനായ ഡിഫോയെ പരിഹസിക്കുന്നതിനു പകരം
ജനങ്ങള്‍ പൂമാലയിട്ടു പൂജിച്ചു. ഈ ശിക്ഷ ഡിഫോയുടെ പ്രശസ്തി
വര്‍ദ്ധിപ്പിച്ചു. പില്‍ക്കാലത്ത് ഡിഫോ രാഷ്ട്രീയം വെടിഞ്ഞു
സാഹിത്യരചനകളില്‍ മുഴുകി. റോബിന്‍സണ്‍ ക്രൂസോ, മെയില്‍ ഫ്‌ളാന്റേഴ്‌സ്,
ജേര്‍ണല്‍ ഓഫ് ദി പ്ലാഗ് ഈയര്‍, കേണല്‍ ജെക്ക് എന്നിവയാണ് വിഖ്യാത
കൃതികള്‍..
Robinson Crusoe
റോബിന്‍സണ്‍ ക്രൂസോയെപ്പോലെ വ്യാപകമായി വായിക്കപ്പെടുകയും ആദരിക്കപ്പെടുകയിം ചെയ്യുന്ന നോവലുകള്‍ ഇല്ലെന്നു പറയാം. ഇംഗ്ലീഷ് നോവല്‍ സാഹിത്യത്തിലെ ലോകോത്തരകൃതികളിലൊന്നായി എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക ഈ നോവലിനെ വാഴ്ത്തുന്നു. ഡാനിയേല്‍ ഡിഫോ എഴുതിയ പ്രസ്തുത നോവലിന്റെ സംഗൃഹീത പുനരാഖ്യാനം. വിവര്‍ത്തനം: കെ.പി. ബാലചന്ദ്രന്‍..