Deepa Sanil
![Deepa Sanil Deepa Sanil](https://greenbooksindia.com/image/cache/catalog/Authors/Deepa-Sanil-150x270.jpg)
ദീപ സനില്‍
പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ ജനിച്ചു.അച്ഛന്‍: രാമചന്ദ്രപണിക്കര്‍. അമ്മ: രാധ പണിക്കര്‍.വരവൂര്‍ ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍, പ്രബോധ ചന്ദ്രോദയം ഹൈസ്‌കൂള്‍, എം.എസ്. ഹയര്‍ സെക്കന്ററി സ്‌കൂള്‍ റാന്നി എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം.അമൃതാ യുണിവേഴ്‌സിറ്റിയില്‍നിന്നും സോഫ്റ്റ്‌വെയര്‍ ബിരുദം. സ്‌കൂള്‍-കോളേജ് കാല ഘട്ടത്തില്‍തന്നെ നിരവധി കവിതകള്‍ എഴുതി.2010 മുതല്‍ ബഹറിനില്‍ താമസിക്കുന്നു.ബഹറിനില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പയനിയേര്‍സ് ബഹറിന്‍ നടത്തിയ കവിതാരചനാ മത്സരത്തില്‍ (2015) ഒന്നാം സ്ഥാനം നേടി.
ഭര്‍ത്താവ് : സനില്‍ ടി.ആര്‍.
(ബഹറിനില്‍ എയര്‍കണ്ടീഷനിംഗ് എഞ്ചിനീയര്‍)
മക്കള്‍ : മഹേശ്വര്‍, മഹാലക്ഷ്മി.
Manassu Peyyumpol
Manassu Peyyumpol- By Deepa Sanil , </p>കവിത പെയ്യുന്നു അനുഭൂതികളായി. </p>ആത്മീയതയും പ്രണയവും വൈകാരികതയും ചേർന്നൊഴുകുന്ന കവിതകൾ.</p>സങ്കല്പങ്ങളും സ്വപ്നങ്ങളും ഗൃഹാതുരതകളുമായി മാറുന്നു...