Denny Thomas Vattakkunnel
ഡെന്നി തോമസ് വട്ടക്കുന്നേല്‍
കാസര്‍ഗോഡ് ജില്ലയില്‍ ഈസ്റ്റ് എളേരി ഗ്രാമത്തില്‍ മണ്ഡപം എന്ന ദേശത്ത് തോമസ് വട്ടക്കുന്നേലിന്റെയും റോസമ്മയുടെയും രണ്ടാമത്തെ മകനായി ജനിച്ചു. തോമാപുരം സെന്റ് തോമസ് സ്‌കൂളിലും ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജ്, കോഴിക്കോട് സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം. സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരുന്നു. ആനുകാലികങ്ങളിലും സോഷ്യല്‍ മീഡിയയിലും സജീവം. വിദ്യാഭ്യാസ സംരംഭകന്‍ എന്ന നിലയില്‍അമ്പതിലേറെ രാജ്യങ്ങളിലായി നൂറോളം യൂണിവേഴ്‌സിറ്റികള്‍ സന്ദര്‍ശിക്കുകയും ആരാജ്യങ്ങളിലെ ജീവിതരീതികള്‍ മനസ്സിലാക്കുകയുംഅവിടത്തെ അധ്യാപകരും വിദ്യാര്‍ത്ഥികളുമായിസംവാദങ്ങളിലേര്‍പ്പെടുകയും ചെയ്തിട്ടുണ്ട്.ചരിത്രാന്വേഷണം, സമകാലിക സംഭവങ്ങളുടെ വിശകലനം, യാത്രാവിവരണം എന്നിവയില്‍ തത്പരന്‍.ഇപ്പോള്‍ എറണാകുളം ജില്ലയിലെ പാലാരിവട്ടത്ത് താമസം.
ഭാര്യ: റെനി ഡെന്നി (കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍
സാമ്പത്തിക ശാസ്ത്രത്തില്‍ ഗവേഷക വിദ്യാര്‍ത്ഥിനി.) മക്കള്‍: റോസ്‌വിന്‍, മെര്‍വിന്‍.
വിലാസം: പാലാരിവട്ടം, എറണാകുളം
Email : dennythomas123@gmail.com
Asanthiyute Poomaram
Book by Denny Thomas Vattakkunnel , ആണവഭീഷണിയും ഭീകരവാദവും യുദ്ധങ്ങളും കൊടുമ്പിരികൊള്ളുന്ന ഈ കാലഘട്ടത്തിൽ എവിടെയും അശാന്തിയുടെ വിത്തുകളാണ് മുളച്ചു പൊന്തുന്നത്. മുല്ലപ്പൂവിപ്ലവവും ഏകാധിപത്യവും ആഗോളതാപനത്തിന്റെ ഭീകരതയും വിശദമാക്കുന്ന ലേഖന സമാഹാരം...