Desamangalam Ramakrishnan

Desamangalam Ramakrishnan

ദേശമംഗലം രാമകൃഷ്ണന്‍

1948-ല്‍ തലപ്പിള്ളിത്താലൂക്കില്‍ ദേശമംഗലം ഗ്രാമത്തില്‍ ജനനം.ചെറുതുരുത്തി ഹയര്‍ സെക്കന്ററി സ്‌കൂള്‍, ചിറ്റൂര്‍ ഗവ. കോളേജ്, പട്ടാമ്പി സംസ്‌കൃത കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

കോഴിക്കോട് സര്‍വകലാശാലയില്‍നിന്ന് എം.എ. മലയാളം ഫസ്റ്റ് ക്ലാസ് ഫസ്റ്റ് റാങ്ക് (1972). ഡോ. കെ.എന്‍. എഴുത്തച്ഛന്റെ കീഴില്‍ പാര്‍ട്‌ടൈം ഗവേഷണം ചെയ്ത് പിഎഛ്.ഡി നേടി.കേരളത്തിലെ ഗവ. കോളേജുകളില്‍ അധ്യാപകന്‍ (1975-1989).

1989 മുതല്‍ കേരള സര്‍വകലാശാല മലയാള വിഭാഗത്തില്‍പ്രൊഫസറായി. 2008-ല്‍ വിരമിച്ചു. തുടര്‍ന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ എമെറിറ്റസ് ഫെലോ ആയി കോഴിക്കോട്ട് സര്‍വകലാശാലയില്‍ പ്രവര്‍ത്തിച്ചു (2009-11).

കൃതികള്‍: കൃഷ്ണപക്ഷം, വിട്ടുപോയ വാക്കുകള്‍, താതരാമായണം, ചിതല്‍വരുംകാലം, മറവി എഴുതുന്നത്, 

വിചാരിച്ചതല്ല, എത്ര യാദൃഛികം, കരോള്‍... (കവിതാസമാഹാരങ്ങള്‍). ഡെറക് വാല്‍ക്കോട്ടിന്റെ കവിതകള്‍, ലൂണ, ഭാരതീയ കവിതകള്‍, തെലുഗു കവിത 1900-80, ഭാരതീദാസന്‍ കവിതകള്‍, 

ഭവിഷ്യത്ചിത്രപടം, സ്ത്രീലോക കവിത (കാവ്യവിവര്‍ത്തനങ്ങള്‍). അര്‍തീമിയോ ക്രൂസിന്റെ മരണം, പ്രസിഡന്റ്, നല്ലവളായ ഭീകരവാദി, ഒരു മഞ്ഞസ്സൂര്യന്റെ പാതി... (നോവല്‍ വിവര്‍ത്തനങ്ങള്‍). 

വഴിപാടും പുതുവഴിയും, കവിയുടെ കലാതന്ത്രം, എന്‍.എന്‍. കക്കാട്, നിരണം പാട്ടുകവികള്‍, വി.സി. ബാലകൃഷ്ണപ്പണിക്കര്‍ (പഠനങ്ങള്‍). പുതിയ കൃതി പഴയ പൊരുള്‍, കാവ്യഭാഷയിലെ പ്രശ്‌നങ്ങള്‍ (എഡിറ്റഡ് കൃതികള്‍).

വിലാസം: ബി. 6, മുറിഞ്ഞപാലം, പാലൂര്‍ ലെയ്ന്‍, 

മെഡിക്കല്‍ കോളേജ് പോസ്റ്റ്, തിരുവനന്തപുരം - 695 011 



Grid View:
Out Of Stock
-15%
Quickview

Badhiranathanmar

₹68.00 ₹80.00

Book by Desamangalam Ramakrishnanദേശമംഗലം രാമകൃഷ്ണന്‍അനേകം കവിശബ്ദങ്ങളില്‍ ദേശമംഗലം രാമകൃഷ്ണന്റെ ശിരസ്സ് ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. പരിപക്വമായ ജീവിതത്തിന്റെ കാവ്യശീലുകളാണ് അദ്ദേഹം കുറിച്ചുവയ്ക്കുന്നതത്രയും. മനസ്സില്‍ പതിയുന്ന ജീവിതത്തിന്റെ ബിംബങ്ങളില്‍ നിന്നത്രെ ശക്തമായ ഒരു കവിതയുടെ പിറവി. നഗരത്തിലെ ഫ്‌ളാറ്റിലെ മണ്ണുരുളയും മദിരാശിയിലെ ഒരു പുലര്‍..

Showing 1 to 1 of 1 (1 Pages)