Dhai Siji

ദായ് സിജി
ചൈനീസ് നോവലിസ്റ്റ്, ചലച്ചിത്ര സംവിധായകന്‍.1954ല്‍ ചൈനയില്‍ ജനിച്ചു. 1971-74 ലെ സാംസ്‌കാരികവിപ്ലവ കാലഘട്ടത്തില്‍ മാവോ ഭരണകൂടം ദായ് സിജിയെ സിച്വാനിലെ പുനര്‍വിദ്യാഭ്യാസ ക്യാമ്പിലേക്കയച്ചു. തിരിച്ചുവന്നശേഷം അദ്ദേഹം സ്‌കൂള്‍-സര്‍വ്വകലാശാല വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കലാചരിത്രമാണ് പഠിച്ചത്. 1984ല്‍ ഒരു സ്‌കോളര്‍ഷിപ്പിന്മേല്‍ ഫ്രാന്‍സിലേക്കു പോയി. അവിടെവച്ച് ചലച്ചിത്രകലയില്‍ ആകൃഷ്ടനായി; സംവിധായകനായി. എഴുത്തിലേക്കു തിരിയുന്നതിനുമുമ്പ് മൂന്നു ഫീച്ചര്‍ ഫിലിമുകള്‍ സംവിധാനം ചെയ്തു. 2002ല്‍ 'ബല്‍സാക്കും ചൈനയിലെ കൊച്ചുതയ്യല്‍ക്കാരി'യും എന്ന നോവല്‍ പ്രസിദ്ധം ചെയ്തു. ഈ നോവലിന് ചലച്ചിത്രഭാഷ്യവും നല്‍കി. 2003 ല്‍ 'മ്യുവോസ് ട്രാവലിങ് കൗച്ച്' എന്ന കൃതിയും ദായ് സിജി രചിക്കുകയുണ്ടായി. ഇപ്പോള്‍ പാരീസില്‍ താമസിക്കുന്ന ദായ് സിജി ഫ്രഞ്ചുഭാഷയില്‍ രചനകള്‍ നിര്‍വ്വഹിക്കുന്നു.
രാജന്‍ തുവ്വാര:
വിവര്‍ത്തകന്‍. തൃശൂര്‍ ജില്ലയിലെ എളവള്ളി സ്വദേശി. ആരോഗ്യവകുപ്പില്‍ ജോലി ചെയ്യുന്നു. പാഴായിപ്പോയ മരണം, അമ്മ, മാജിക് ലാന്റേണ്‍, ടൈംപാസ്, പാതയിലേക്ക് വീണ്ടും എന്നിവയാണ് പ്രധാന വിവര്‍ത്തന കൃതികള്‍.
Balsakkum chinayile kochu thayyalkkariyum
ചൈനയിലെ സാംസ്കാരിക വിപ്ലവമാണ് നോവലിന് ആധാരം. ദായ് സിജി എന്ന എഴുത്തുകാരന്റെ തിക്തമായ അനുഭവങ്ങളിൽ തീർത്ത ഒരു സാക്ഷ്യപത്രമാണിത്. രണ്ട് സതീർത്ഥ്യരുടെ പ്രണയത്തിൽ പൊതിഞ്ഞ ഭിക്ഷാടനം എന്നും ഇതിനെ വിശേഷിപ്പിക്കാം. അതിലുപരി, രണ്ട് യുവമനസ്സുകൾ നേരിടുന്ന ആത്മസംഘർഷങ്ങളും ധർമ്മസങ്കടങ്ങളുമാണ് ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ ഈ പുസ്തകം. ചൈനയുടെ ഒരു സവിശേഷ രാഷ്ട്രീയ കാലഘട്..