Dr A Aravindakshan
Dr. എ അരവിന്ദാക്ഷൻ
1949ൽ പാലക്കാട് ജില്ലയിലെ പുതുശ്ശേരിയിൽ ജനനം. അച്ഛൻ കെ. അപുക്കുട്ടൻ. അമ്മ കെ.വി. ലക്ഷ്മി.
പഴമ്പാലക്കോട് എസ്.എം.എം. ഹൈസ്കൂളിലും ഗവ. വിക്ടോറിയ കോളേജിലും കേരള യൂണിവേഴ്‌സിറ്റിയുടെ എറ ണാകുളം സെന്ററിലും കൊച്ചിൻ യൂണിവേഴ്സിറ്റിയിലും പഠനം. 1977-ൽ കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡി. ബിരുദം. 1977-ൽ സെൻ്റ് ആൽബർട്ട്സ് കോളേജിൽ അധ്യാപകനായി. 1978 മുതൽ കൊച്ചിൻ യൂണിവേഴ്‌സിറ്റിയുടെ ഹിന്ദി വകുപ്പിൽ അധ്യാപകൻ. ഹിന്ദി വകുപ്പിൽ പ്രൊഫസറും ഫാക്കൽറ്റി ഓഫ് ഹ്യൂമാ നിറ്റീസിൻ്റെ ഡീനുമാണ്. സെൻ്റർ ഫോർ സയിൻസ് കമ്മ്യൂണിക്കേ ഷൻ ഡയറക്ടറുമാണ്.
ഹിന്ദിയിൽ മുപ്പത്തിയഞ്ചോളം പുസ്‌തകങ്ങൾ. മലയാളത്തിൽ 'കവിതയുടെ പുതിയ മുഖം', 'കവിതയിലെ സ്ഥലകാലങ്ങൾ', 'കഥയുടെ രാഗവിസ്‌താരം', 'വായന' എന്നീ പുസ്‌തകങ്ങൾ. ഇംഗ്ലീഷിൽ കമ്പാരറ്റീവ് ഇന്ത്യൻ ലിറ്ററേച്ചർ, സയിൻസ് കമ്മ്യൂണിക്കേഷൻ എന്നിവ.
അഖിലേന്ത്യാ അടിസ്ഥാനത്തിലുള്ള പത്ത് പുരസ്‌കാരങ്ങൾ. കേരളത്തിൽനിന്ന് വി.ടി. സ്‌മാരക പുരസ്‌കാരം സി.പി. മേനോൻ പുരസ്കാരം ദേവകീ കൃഷ്‌ണ ട്രസ്റ്റ് പുരസ്ക്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
Mahathwathinde Sankeerthanam
Studies and Essays By Dr K Aravindakshan. അറിവുകള്‍ക്ക് അതിര്‍ത്തികളില്ലെന്ന് വിദ്യാര്‍ത്ഥികളോട് പറയുകയും അവരുടെ മനസ്സിന്‍റെ വാതായനങ്ങള്‍ തുറന്നിടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത ഗുരുനാഥന്‍. വാക്കുകള്‍ ഉപയോഗിക്കുന്പോള്‍ നാം സംസ്കാരത്തെയാണ് നിര്‍ണ്ണയിക്കുന്നതെന്ന് പറഞ്ഞ വിമര്‍ശകന്‍. മനുഷ്യമഹത്ത്വത്തെക്കുറിച്ച് നിരന്തരം എഴുതുകയും പ്..