Dr B Ekbal
ഡോ. ബി. ഇക്ബാല്‍
1947 ല്‍ ചങ്ങനാശേരിയില്‍ ജനനം തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ന്യൂറോസര്‍ജനായി സേവനം അനുഷ്ഠിച്ചു. ന്യൂറോ സര്‍ജറി പ്രൊഫസര്‍, കേരള ശാസ്ത്രസാഹിത്യ
പരിഷത്ത് പ്രസിഡന്റ്, കേരള സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹീയറിംഗ് പ്രോജക്ട്‌ബോര്‍ഡ്‌ചെയര്‍മാന്‍ എന്നീ ചുമതലകള്‍ വഹിച്ചു.
ചെയര്‍മാന്‍ അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ്, പരിയാരം, എഡിറ്റര്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് ഓണ്‍ ലൈന്‍ ജേര്‍ണല്‍ ലൂക്ക, കണ്‍വീനര്‍ അഖിലേന്ത്യാ ജനകീയാരോഗ്യ പ്രസ്ഥാനം (ജന സ്വസ്ഥയ അഭിയാന്‍), പ്രസിഡണ്ട് സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം, എക്‌സിക്യൂട്ടിവ് സമിതി അംഗം, വിക്കി മീഡിയ ഇന്ത്യ എന്നീ ചുമതലകള്‍ വഹിക്കുന്നു.
നിരവധി ഗ്രന്ഥങ്ങളുടേയും ലേഖനങ്ങളുടേയും കര്‍ത്താവ്.
ഇമെയില്‍ ; ekbalb@gmail.com
Ezhuthinte Vaidhyashasthra Vaayana
മാർക്വസിന്റെ മറവിയും കോളറക്കാലത്തെ പ്രണയവും ചെക്കോവിന്റെ ആറാംവാർഡും ഫ്രെഡറിക്ക് ഏംഗൽസും കാറൽ മാർക്സും എഴുത്തിനെ വൈദ്യശാസ്ത്രവുമായി ബന്ധപ്പടുത്തിയ പുതിയ വായനകളാണ്. ആരോഗ്യമേഖലയിലെ കണ്ണ് തുറപ്പിക്കുന്ന ഗവേഷണങ്ങൾ, അവലോകനങ്ങൾ, വൈദ്യനൈതികതയുടെ പ്രതിസന്ധികൾ. സർഗാത്മകതയും രോഗാവസ്ഥയും തമ്മിലുള്ള സംലയനത്തെ സംബന്ധിച്ച പുതിയ കാഴ്ച..