Dr Ezhumattoor Rajaraja Varma
ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ
കവി, വിമര്‍ശകന്‍, ഗവേഷകന്‍, ജീവചരിത്രകാരന്‍, ബാലസാഹിത്യകാരന്‍, നവസാക്ഷരസാഹിത്യരചയിതാവ്. 1953ല്‍ പത്തനംതിട്ട ജില്ലയില്‍ എഴുമറ്റൂര്‍ ഗ്രാമത്തില്‍ ചെങ്ങഴശ്ശേരി കോയിക്കലില്‍ ജനിച്ചു. രസതന്ത്രത്തിലും നിയമത്തിലും ബിരുദങ്ങള്‍, സാമൂഹികശാസ്ത്രത്തിലും മലയാളസാഹിത്യത്തിലും ബിരുദാനന്തരബിരുദങ്ങള്‍, മലയാള സാഹിത്യത്തില്‍ പി.എച്ച്.ഡി., ബ്രോഡ്കാസ്റ്റിങ്, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ് എന്നിവയില്‍ ഡിപ്ലോമകള്‍.
വിവിധ ശാഖകളിലായി എഴുപതു കൃതികള്‍ പ്രസിദ്ധീകരിച്ചു. മഹാത്മാഗാന്ധി സ്ഥാപിച്ച വാര്‍ദ്ധാ രാഷ്ട്രഭാഷാ പ്രചാര്‍ സമിതിയുടെ ഭാഷാ പുരസ്കാരം, പി.കെ. പരമേശ്വരന്‍ നായര്‍ അവാര്‍ഡ്, കേരളപാണിനി പുരസ്കാരം, ഡോ. എന്‍. വി. കൃഷ്ണവാര്യര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായി.ഡല്‍ഹിയിലെ മലയാള ഭാഷാപഠനകേന്ദ്രത്തിന്‍റെ സൂത്രധാരന്‍ എന്ന നിലയില്‍ ലിംക ബുക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടം നേടി.
P K Parameswaran Nair
A Biography of P.K. Parameswaran Nair , ജീവിതം മുഴുവന്‍ സാഹിത്യസേവനത്തിനും വിജ്ഞാനപോഷണത്തിനും വേണ്ടി പ്രയത്നിച്ച ഗാന്ധിയനായ പണ്ഡിതകേസരിയായിരുന്നു പി.കെ.പരമേശ്വരന്‍ നായര്‍. നെപ്പോളിയന്‍, വോള്‍ട്ടയര്‍, സി.വി.രാമന്‍പിള്ള, മഹാത്മാഗാന്ധി, ശ്രീകണ്ഠേശ്വരം പത്മനാഭനപ്പിള്ള തുടങ്ങിയവരുടെ മാതൃകാപരമായ ജീവചരിത്രരചനകള്‍ മലയാളസാഹിത്യചരിത..