Dr James T Antony

Dr James T Antony

ഡോ. ജെയിംസ് ടി. ആന്റണി

1939ല്‍ തൃശൂര്‍ ജില്ലയിലെ മണലൂര്‍ കോടംങ്കണ്ടത്ത് തോപ്പില്‍ കുടുംബത്തില്‍ ജനനം.M.B.B.S നുശേഷം സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി, റാഞ്ചിയില്‍ DPM , MD  ബിരുദങ്ങളും ഇംഗ്ലണ്ടില്‍നിന്നും M.R.C. Psych (Lond) കരസ്ഥമാക്കി.കേരളസര്‍ക്കാര്‍ സര്‍വീസില്‍ അഞ്ച് മെഡിക്കല്‍കോളേജുകളിലും വകുപ്പുതലവനായി പ്രവര്‍ത്തിച്ചു.തൃശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലും മെന്റല്‍ ആശുപത്രിയിലും മെഡിക്കല്‍ സൂപ്രണ്ടായും കോഴിക്കോട്, തൃശൂര്‍ മെഡിക്കല്‍ കോളേജുകളില്‍പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ സൈക്യാട്രി ക്സൊസൈറ്റിയുടെ കേരള ഘടകം സ്ഥാപക അദ്ധ്യക്ഷന്‍ മുതല്‍ ടി സൊസൈറ്റിയുടെ നാഷണല്‍ അദ്ധ്യക്ഷന്‍ വരെ പല പദവികളും വഹിച്ചു. ഇപ്പോള്‍ തൃശൂര്‍ ജൂബിലി മിഷ്യന്‍ മെഡിക്കല്‍ കോളേജില്‍,ഓണററി സൈക്യാട്രി പ്രൊഫസറായി പ്രവര്‍ത്തിക്കുന്നു.ആധികാരിതയുള്ള പല ജര്‍ണലുകളിലും ശാസ്ത്രലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ആത്മഹത്യ തടയാനാവണമെങ്കില്‍', 'സ്‌കിസോഫ്രീനിയ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍' എന്നീ മലയാളഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

ഭാര്യ: മേരി. മക്കള്‍: അനിത, നീത, ഗീത, രജിത.

വിലാസം: 'തോപ്പില്‍' വീട്, ടി.സി. 38-1375, 

പൂത്തോള്‍ റോഡ്, തൃശൂര്‍-4



Grid View:
Out Of Stock
-15%
Quickview

Madhyavum Athil Mungunna Manushyanum

₹81.00 ₹95.00

Dr.James T. Antonyനിരീക്ഷണങ്ങളാണ് ഈ ഗ്രന്ഥം. ഈ വിഷയത്തില്‍ മലയാളത്തിലിറങ്ങിയ ഒരപൂര്‍വഗ്രന്ഥം കൂടിയാണിത്.പ്രശ്‌നത്തിന് പരിഹാരമാവില്ല. അവരുടെ മാനസികാതുരാവസ്ഥകള്‍ തക്കസമയത്ത് കണ്ടെത്താന്‍ നമുക്കാവണം. മദ്യപാനത്തെയും മദ്യപനെയും മദ്യനയത്തെയും കര്‍ശനമായി അപഗ്രഥിക്കുന്ന ഒരു സൈക്യാട്രിസ്റ്റിന്റെ  മദ്യപാനം ഒരു സാമൂഹ്യവിപത്താണെന്ന കാര്യത്തില്‍ ആര്‍ക്കും ..

Showing 1 to 1 of 1 (1 Pages)