Dr K Sreekumar

ഡോ. കെ. ശ്രീകുമാര്‍

പത്രപ്രവര്‍ത്തകന്‍, ഗ്രന്ഥകര്‍ത്താവ്, ബാലസാഹിത്യകാരന്‍. 1967 ഡിസംബര്‍ 31ന് ചോറ്റാനിക്കരയില്‍ ജനനം.മലയാളസാഹിത്യത്തില്‍ എം.എ, എം.ഫില്‍, ബി.എഡ് ബിരുദവും പത്രപ്രവര്‍ത്തനത്തില്‍ പി.ജി. ഡിപ്ലോമയും. 1993 മുതല്‍ 'മാതൃഭൂമി'യില്‍ പത്രപ്രവര്‍ത്തകനാണ്. ഇപ്പോള്‍ കോഴിക്കോട് യൂണിറ്റില്‍ ചീഫ് സബ് എഡിറ്റര്‍. ബാല സാഹിത്യമേഖലയില്‍ അമ്പത്തിരണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മലയാളസംഗീതനാടകചരിത്രം, സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞുഭാഗവതര്‍, ഒരുമുഖം - ജനപ്രിയ നാടകവേദിയുടെ മിടിപ്പുകള്‍, ആന്‍ഡ്രൂസ്മാസ്റ്റര്‍ എന്നീ നാടക സംബന്ധിയായ ഗ്രന്ഥങ്ങളും രചിച്ചു.കേരളസാഹിത്യഅക്കാദമി അവാര്‍ഡ്, കേരളസംഗീതനാടക അക്കാദമി അവാര്‍ഡ്, ഭീമ ബാലസാഹിത്യ പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ്, കടവനാട് പുരസ്‌കാരം തുടങ്ങിയവയടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു.

മേല്‍വിലാസം: 'ദേവീകൃപ', പി.ഒ. ബാലുശ്ശേരി, 

കോഴിക്കോട് ജില്ല-673612.



Grid View:
Out Of Stock
-25%
Quickview

Lalithangi

₹49.00 ₹65.00

Book by Dr. K.Sreekumarഅത്ഭുതങ്ങളും കൌതുകങ്ങളും നിറഞ്ഞ ഒരക്ഷയഖനിയാണ് ലളിതാംഗി. മുതിര്‍ന്നാലും ഉള്ളിലെ മഷിത്തണ്ടും മയില്‍‌പ്പീലിയും മനുഷ്യര്‍ കണ്ടെടുക്കുന്നത് ഇതുപോലുള്ള കഥകളുണ്ടാക്കിക്കൊടുത്ത ഭാവനയുടെ അക്ഷയ ഖനിയില്‍ നിന്നാണ്. കുട്ടികളുടെ നിഷ്കളങ്കതകളെയും കൌതുകങ്ങളെയും ഉത്തേജിപ്പിക്കുന്ന ഇതുപ്പൊലുള്ള കഥകള്‍ മുതിര്‍ന്നവരും ഇഷ്ടപ്പെടുന്നു. ക..

Showing 1 to 1 of 1 (1 Pages)