Dr M Leelavathy

ഡോ. എം. ലീലാവതി
1927 സെപ്തംബര്‍ 16ന് തൃശ്ശൂര്‍ ജില്ലയില്‍ ഗുരുവായൂരിനടുത്തുള്ള കോട്ടപ്പടിയില്‍ ജനിച്ചു. കുന്നംകുളം ഹൈസ്കൂള്‍, എറണാകുളം മഹാരാജാസ് കോളേജ്, മദ്രാസ് സര്വകലാശാല, കേരള സര്വകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. 1949 മുതല്‍ സേന്റ ് മേരീസ് കോളേജ് തൃശ്ശൂര്‍, സ്റ്റെല്ല മാരീസ് കോളേജ് ചെന്നൈ, പാലക്കാട് ഗവ. വിക്ടോറിയ കോളേജ്, മഹാരാജാസ് കോളേജ്,തലശ്ശേരി ബ്രണ്ണന്കോളേജ് മുതലായ വിവിധകലാലയങ്ങളില് അദ്ധ്യാപികയായിരുന്നു. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍നിന്ന് 1983ല്‍ വിരമിച്ചു. കോഴിക്കോട് സര്‍വകലാശാലയില്‍ വിസിറ്റിങ്ങ് പ്രൊഫസറുമായിരുന്നു.
പ്രധാനകൃതികള്‍: മലയാള കവിതാസാഹിത്യ ചരിത്രം, കവിതാധ്വനി,
ആദിപ്രരൂപങ്ങള്‍ സാഹിത്യത്തില്‍ ഒരു പഠനം, അപ്പുവിന്റെ അന്വേഷണം, വര്ണ്ണരാജി, അമൃതമശ്നുതേ, കവിതാരതി, നവതരംഗം, വിശ്വോത്തരമായ വിപ്ലവേതിഹാസം, മഹാകവി വള്ളത്തോള്‍, ശൃംഗാരചിത്രണം സി.വിയുടെ നോവലുകളില്‍, ചെറുകാടിന്റെ സ്ത്രീകഥാ പാത്രങ്ങള്‍, ഫ്ളോറന്സ് നൈറ്റിംഗേല്‍, അണയാത്ത ദീപം, മൗലാനാ അബുള്‍ കലാം ആസാദ്, മഹാകവി ജി.ശങ്കരക്കുറുപ്പ് (ഇംഗ്ലീഷ് കൃതി), ഇടശ്ശേരി ഗോവിന്ദന് നായര്‍ (ഇംഗ്ലീഷ് കൃതി), കവിതയും ശാസ്ത്രവും, കണ്ണീരും മഴവില്ലും, നവരംഗം,ജിയുടെ കാവ്യജീവിതം,സത്യം ശിവം സുന്ദരം, ശൃംഗാരാവിഷ്കരണം സി വി കൃതികളില്‍, ഉണ്ണിക്കുട്ടന്റെ ലോകം, നമ്മുടെ പൈതൃകം, ബാലാമണിയമ്മയുടെ കവിതാലോകങ്ങള്‍, ഭാരതസ്ത്രീ,അക്കിത്തത്തിന്റെ കവിത, ചോരയില്ചേര്ന്നലിഞ്ഞ ഭാവഗാനധാര (ചങ്ങമ്പുഴയെക്കുറിച്ച്).
പുരസ്കാരങ്ങള്‍: സോവിയറ്റ്ലാന്റ ് നെഹ്റു അവാര്ഡ് (1976), ഓടക്കുഴല്‍ അവാര്ഡ് (1978), കേരള സാഹിത്യ അക്കാദമി അവാര്ഡ് (1980), കേന്ദ്ര സാഹിത്യ അക്കാദമി അവാര്ഡ് (1987), വിലാസിനി അവാര്ഡ് (2002), അശാസ്ത്രീയമെന്ന് കരുതപ്പെടുന്നെങ്കിലും പ്രവചനങ്ങള്‍ സത്യമായിത്തീരുകയെന്ന അത്ഭുതത്തെ അംഗീകരിക്കുന്ന ജ്യോതിഷത്തിന്റെ മേഖലകള്‍, കേവലം അന്ധമെന്ന് അറിവാളര്‍ തള്ളിക്കളയുമെങ്കിലും അപ്രകാരം അവകാശപ്പെടാത്തവരുടെ മനോലോകങ്ങളില്‍ നിലനിന്നുപോരുന്ന വിശ്വാസങ്ങള്‍; വിവിധരാജ്യചരിത്രവസ്തുതകള്‍; ത.. Harikatha Lokam ഹരികഥാലോകം



