DR Mathew philip

DR Mathew philip

ഡോ.ടി. മാത്യു ഫിലിപ്പ്

1959 നവംബര്‍ 13ന് പത്തനംതിട്ട ജില്ലയില്‍ തിരുവല്ലയില്‍ ജനനം.പിതാവ് റ്റി.എം. ഫിലിപ്പ് (റിട്ട. അഡീഷണല്‍ സെക്രട്ടറി).മാതാവ് തങ്കമ്മ വര്‍ക്കി (റിട്ട. ഹെഡ്മിസ്ട്രസ്). വിദ്യാഭ്യാസം: തിരുവനന്തപുരം നാലാഞ്ചിറ എല്‍.പി.എസ്., പട്ടം സെന്റ് മേരീസ് ഹൈസ്‌കൂള്‍, മാര്‍ ഇവാനിയോസ് കോളേജ്, യൂണിയന്‍ ക്രിസ്ത്യന്‍ കോളേജ് ആലുവ. കേരള സര്‍വ്വകലാശാലയില്‍ നിന്ന് ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും. മധുര കാമരാജ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഗാന്ധിയന്‍ പഠനത്തില്‍ ബിരുദാനന്തര ബിരുദം. കോട്ടയം മഹാത്മാഗാന്ധി സര്‍വ്വ കലാശാലയില്‍നിന്നും ഗാന്ധിയന്‍ പഠനത്തില്‍ പി.എച്ച്.ഡി. പബ്ലിക് റിലേഷന്‍സിലും ജേര്‍ണലിസത്തിലും പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ. സംസ്ഥാന സഹകരണ വകുപ്പിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ സഹകരണ വീഥിയുടെ എഡിറ്റര്‍, പ്രസ് റിലേഷന്‍സ് ഓഫീസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2015-ല്‍ സഹകരണ വകുപ്പ് ജോയിന്റ് ഡയറക്ടറായി വിരമിച്ചു. ഗാന്ധിയന്‍ നിര്‍മ്മാണ പ്രവര്‍ത്തനരംഗത്ത് ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുവരുന്നു. ഇപ്പോള്‍ ഗാന്ധി സെന്റര്‍ ഫോര്‍ റൂറല്‍ ഡെവലപ്‌മെന്റ് (ജി.സി.ആര്‍.ഡി) ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു.ആദ്യപുസ്തകം - ആഗോളീകരണവും ബദല്‍ സമൂഹവും (2014)

ഭാര്യ: സൂസന്‍ മാത്യു (അധ്യാപിക, സെന്റ് തോമസ്

റസിഡന്‍ഷ്യല്‍ സ്‌കൂള്‍, തിരുവനന്തപുരം.)

മക്കള്‍: വിനീത്, ചിന്നു, സംഗീത്

വിലാസം : തറമച്ചേരില്‍ ബഥേല്‍, ഹില്‍ ഗാര്‍ഡന്‍സ് 

ലെയിന്‍, ഈസ്റ്റ് പട്ടം, തിരുവനന്തപുരം-695004

ഫോണ്‍: 9447452838.

ഇ-മെയില്‍ : tharamacheril@yahoo.co.in



Grid View:
Out Of Stock
-15%
Quickview

Peythirangiya Chinthakal

₹132.00 ₹155.00

Book By DR Mathew Philip , സമകാലജീവിതത്തിന്റെ സ്പന്ദനം ഏറ്റുവാങ്ങുന്ന സജീവമായ വിഷയങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. പ്രകൃതി, ഉച്ചകോടി, പരിസ്ഥിതി സുസ്ഥിര വികസനം, വായനയുടെ പ്രസക്തി, ഭീകരപ്രവർത്തനം, ആഗോളചിന്തകൾ എന്നിവയെക്കുറിച്ചുള്ള ആധികാരികമായ അവലോകനങ്ങൾ ഈ ഗ്രന്ഥത്തിൽ ഉൾച്ചേർന്നിരിക്കുന്നു. ടാഗോർ, അബ്ദുൾകലാം, മാഡിബ എന്നിവരുടെ ഓർമ്മകൾ. ഹരിതകേരള..

Showing 1 to 1 of 1 (1 Pages)