DR OMANA GANGADHARAN

DR OMANA GANGADHARAN

ഡോ.ഓമന ഗംഗാധരന്‍


നോവലിസ്റ്റ്, കഥാകൃത്ത്, ലേഖിക, സാമൂഹ്യ പ്രവര്‍ത്തക. 1953 ഓഗസ്റ്റ് 11ന് ചങ്ങനാശ്ശേരിയില്‍ ജനനം. ചങ്ങനാശ്ശേരിയിലും കോട്ടയത്തും വിദ്യാഭ്യാസം.1973ല്‍ ഇംഗ്ലണ്ടില്‍ എത്തി. അതേത്തുടര്‍ന്ന് ലണ്ടനില്‍ തന്നെ വാസം. ലേഖനങ്ങളും കവിതകളും പന്ത്രണ്ടോളം ചെറുതും വലുതുമായ നോവലുകളും രചിച്ചിട്ടുണ്ട്. 2002 മുതല്‍ ബ്രിട്ടനിലെ രാഷ്ട്രീയ സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു.ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഡ് സെക്രട്ടറി, ബ്രിട്ടീഷ് നാഷനല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ ബോര്‍ഡ് മെംബര്‍, ലണ്ടനിലെ ന്യൂ ഹാം കൗണ്‍സിലിന്റെ ഇലക്റ്റഡ് മെംബര്‍ എന്നീ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. ഇപ്പോള്‍ ന്യൂ ഹാം കൗണ്‍സിലിന്റെ സ്പീക്കര്‍ അഥവാ സിവിക് അംബാസിഡര്‍. ആ സ്ഥാനത്തെത്തിയ ആദ്യത്തെ ഇന്ത്യക്കാരി.

വിലാസം: സായ് കൈലാസം, ദ് പാര്‍ലര്‍, ന്യൂ ഹാം ടൗണ്‍ ഹാള്‍, ബാര്‍ക്കിങ് റോഡ്, ഈസ്റ്റ് ഹാം, ലണ്ടന്‍ E6 2RP..



Grid View:
Ila Pozhiyum Kalam
Ila Pozhiyum Kalam
Ila Pozhiyum Kalam
Out Of Stock
-15%

Ila Pozhiyum Kalam

₹55.00 ₹65.00

Book by Dr. Omana Gangadharanമഴ പെയ്തു തോര്‍ന്നപ്പോള്‍ റെയില്‍ പാളത്തില്‍ തണുപ്പുകൊണ്ടു പറക്കാന്‍ കഴിയാതെ ഒറ്റയ്ക്കിരിക്കുന്ന നനഞ്ഞ പക്ഷിയെപ്പോലെയാണ് ഡോ. ഓമന ഗംഗാധരന്റെ കഥാപാത്രങ്ങള്‍. തന്റെ പ്രണയിയുടെ അടുത്തെത്താന്‍ കഴിയാതെ ഭാരമുള്ള ചിറകുകളുമായി അതു നിശ്ശബ്ദം കേഴുന്നു. ഭാവാത്മകതയുടെയും വികാരതീവ്രതയുടെയും ഏറ്റവും ഉയര്‍ന്ന ആകാശത്തിലേ അതിനു പറക്കാനാക..

Aayiram Sivarathrikal
Aayiram Sivarathrikal
Aayiram Sivarathrikal
Out Of Stock
-15%

Aayiram Sivarathrikal

₹98.00 ₹115.00

Book by Dr. Omana Gangadharanഭാവസുന്ദരമായ ഒരു കാവ്യം പോലെ മലയാളികള്‍ ആസ്വദിച്ച സിനിമയാണ് മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍. ഡോ. ഓമന ഗംഗാധരന്റെ ആയിരം ശിവരാത്രികള്‍ എന്ന നോവലിനെ ആസ്പദമാക്കിയായിരുന്നു പ്രസ്തുത സിനിമയുടെ രചന. മരണം സമ്മാനിക്കുന്ന ആഴമുള്ള മുറിപ്പാടുകളും അണയാത്ത സ്‌നേഹത്തിന്റെ ജ്വാലാമുഖവും തമ്മിലുള്ള നിരന്തര സംഘര്‍ഷമാണ് നോവലിന്റെ പ്രമേയം.ജ..

Thulavarsham
Thulavarsham
Thulavarsham
Out Of Stock
-14%

Thulavarsham

₹60.00 ₹70.00

Book by Dr.Omana Gangadharanപ്രണയത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും മഹത്തായ ആൽബങ്ങൾ അനുവാചകന് നൽകുന്ന നോവലാണ് തുലാവർഷം. തുലാമിന്നലിൽ പ്രണയത്തിന്റെ ഗന്ധർവമേഘങ്ങൾ എമ്പാടും മേഞ്ഞു നടക്കുന്നു. വർഷകെടുതികളിലും നശിച്ചുപോകാതെ മിടിക്കുന്ന ചൂടുള്ള ഹൃദയങ്ങളാണവ. പ്രണയത്തിന്റെ ഈ തുലാവര്ഷത്തില് വിരഹത്തിന്റെ മുറിവുകളും അവയിൽ നിന്ന് അനുഭൂതിയുടെ പൂക്കളും ..

Showing 1 to 3 of 3 (1 Pages)